അനുബന്ധ വാര്‍ത്തകള്‍
- മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിൽ ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു, ഉടൻ ചോദ്യം ചെയ്യും
- മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന് സമാനമായ പെട്ടിയിൽ കറൻസി നിറച്ച് പരിശോധന, നീക്കം ജലീലിന്റെ മൊഴിയെടുത്തതിന് മുൻപ്
- കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരന് തൂങ്ങിമരിച്ച നിലയില്‍
- ദൃശ്യം 2 ഷൂട്ടിംഗ് മാറ്റിവച്ചു, സെറ്റ് വർക്കുകൾ പൂർത്തിയായില്ലെന്ന് വിശദീകരണം
- ഇപി ജയരാജന്റെ ഭാര്യയുടെ ബാങ്ക് സന്ദർശനം: എൻഫോഴ്സ്മെന്റ് ബാങ്കിനോട് വിശദീകരണം തേടിയതായി സൂചന
യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി, സംസ്ഥാന സർക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടും
യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്‌ത സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടും. തീരുവ ഇളവ് ചെയ്‌തതിലാണ് വിശദീകരണം തേടുക.ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് നേരത്തെ കേസെടുത്തിരുന്നു.
2016 ഒക്‌ടോബർ മുതൽ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോൺസുലേറ്റിന്‍റെ പേരിൽ വന്നത്. കൊണ്ടുവന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്‌തത് അനുമതിയോട് കൂടിയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തും. പ്രോട്ടോകോൾ ലംഘിച്ച് ഖുറാൻ കൊണ്ടുവന്ന് വിതരണം ചെയ്‌ത സംഭവവും കസ്റ്റംസ് പ്രത്യേകമായി അന്വേഷിക്കും.