1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPIM Kollam MLA mukesh in Kitex advertisement

ട്വെന്റി 20ക്കെതിരെ പ്രചാരണവുമായി സിപിഎം, കിറ്റെക്‌സ് പരസ്യത്തിൽ നായകൻ മുകേഷ്!

കിഴക്കമ്പലം
കിഴക്കമ്പലം പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ വിജയിച്ചതിന് പുറമെ കഴിഞ്ഞ തദ്ദേശ തിരെഞ്ഞെടുപ്പിൽ ഭരണം നാല് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ ട്വെന്റി 20 എന്ന രാഷ്ട്രീയ പാർട്ടിക്കെതിരെ ശക്തമായാണ് സിപിഎം പ്രതികരിച്ചത്. ട്വെന്റി 20 മോഡൽ കേരളമാകെ നടപ്പാക്കുമെന്ന കിറ്റെക്‌സ് ഉടമ സാബു എം ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കിറ്റെക്‌സ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനും സിപിഐഎം സൈബർ ഗ്രൂപ്പുകൾ ക്യാമ്പയിൽ നടത്തിയിരുന്നു.
 
 തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ട്വന്റി ട്വന്റിയെ സിപിഐഎം പരസ്യമായി എതിർക്കുന്നതിനിടെ കിറ്റെക്‌സ് ഗ്രൂപ്പിന്റെ പരസ്യചിത്രത്തിൽ നായകനായി അഭിനയിച്ചിരിക്കുകയാണ് പാർട്ടി എംഎൽഎ കൂടിയായ നടൻ മുകേഷ്. കൊല്ലത്ത് മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്‌സ് പുതിയ പരസ്യം പുറത്തുവിട്ടത്.
 
ക്രോണിക് ബാച്ചിലറിലെ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രമായാണ് പരസ്യചിത്രത്തില്‍ മുകേഷ് എത്തുന്നത്. പരസ്യചിത്രത്തിനെതിരെ സിപിഎം അണികളിൽ നിന്ന് തന്നെ വിമർശനം ശക്തമാണ്. 
അടുത്ത ലേഖനം
യാത്രക്കാരുമായി ട്രെയിന്‍ 35 കിലോമീറ്ററോളം പുറകിലേക്ക് ഓടി; ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്റ് ചെയ്തു