1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid Vakala Police

കോവിഡ് ബാധ: പോലീസ് സബ് ഇന്‍സ്പെക്ടര്‍ മരിച്ചു

Covid
വര്‍ക്കല: കോവിഡ് രോഗത്തെ തുടര്‍ന്ന് വര്‍ക്കല പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ചികിത്സയില്‍ കഴിയവേ മരിച്ചു. ചേന്നന്‍കോട് നെല്ലിക്കോട് വിശാഖത്തില്‍ വി.എസ്.സാജന്‍ (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
 
ഒരാഴ്ച മുമ്പ് ഇദ്ദേഹത്തെ കോവിഡ് രോഗബാധയെ തുടര്‍ന്ന് അകത്തെ മുറിയിലുള്ള എസ്.ആര്‍.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും രാത്രിയോടെ ഇദ്ദേഹം മരിച്ചു.
 
ഇദ്ദേഹത്തിന് മുമ്പ് ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. വര്‍ക്കലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം മികച്ച സേവനമാണ് കാഴ്ചവച്ചത്.
അടുത്ത ലേഖനം
റഷ്യന്‍ സഹായം: പുടിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി; രാവിലെ റഷ്യന്‍ വിമാനങ്ങള്‍ ഇന്ത്യയില്‍