മുഴുവൻ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല, വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified ശനി, 26 ഡിസം‌ബര്‍ 2020 (09:21 IST)
മുസ്ലീം ലീഗിനെതിരെ വീണ്ടും വാളുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മുഴുവൻ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താൻ വിമർശിച്ചത്. അതിനാണ് വർഗീയവാദി എന്ന പട്ടം ചാർത്തിത്തരാൻ ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

കുഞ്ഞാലിക്കുട്ടി കേരളാ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെ പറ്റി താൻ ഒന്നും തന്നെ പറയുന്നില്ല. അത് ലീഗിനുള്ളിൽ എല്ലാവരും ചേർന്നെടുത്ത തീരുമാനമാണ്. ആദ്യം പാർട്ടിയുടെയും അണികളുടെയും വിശ്വാസം ആർജിക്കട്ടെ. എന്നിട്ട് മതി സി.പി.എമ്മിനെതിരെ വരുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :