സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 28 ഓഗസ്റ്റ് 2024 (11:55 IST)
കനി കുസൃതി നായികയായെത്തിയ ബിരിയാണി സിനിമയുടെ സംവിധായകന് സജിന്‍ ബാബു പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. ന്യൂസ് മിനിറ്റിന് നല്കിയ അഭിമുഖത്തിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ യുവതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന് സജിന്‍ ബാബു ഫെയ്സ്ബുക്കില്‍ കുറുപ്പ് പങ്കുവെച്ചത്. തെറ്റുകള്‍ സംഭവിക്കാമെന്നും അതെല്ലാം തിരുത്തി മുന്നോട്ടു പോകേണ്ടതുണ്ടെന്നും കുറിപ്പില്‍ സജിന്‍ ബാബു പറഞ്ഞു. അതേസമയം സജിന്‍ ബാബു ഇത്തരത്തിലുള്ള കുറിപ്പ് പങ്കുവെച്ചത് കൊണ്ടാണ് ഇപ്പോള്‍ ഈ തുറന്നുപറച്ചില്‍ ഉണ്ടായതെന്ന് യുവതികള്‍ പറഞ്ഞു.
തിരക്കഥ വായിക്കുന്ന സമയത്ത് സജിന്‍ ബാബു മുറിയില്‍ എത്തുകയും കയറിപ്പിടിക്കുകയുമായിരുന്നു. ശബ്ദം ഉണ്ടാക്കിയപ്പോള്‍ ക്ഷമ പറഞ്ഞെന്നും താന്‍ പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ മുറിയില്‍ വച്ച് സജിന്‍ ബാബു സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞു.