അനുബന്ധ വാര്‍ത്തകള്‍
- തൊഴിലുറപ്പ് കൂലി 311 രൂപയാക്കി ഉയർത്തി
- സംസ്ഥാനത്ത് 438 പേർക്ക് കൊവിഡ്, ഒരു മരണം
- മിനിമം ചാർജ് 10 രൂപയാക്കും, വിദ്യാർഥികളുടെ കൺസെഷനിൽ മാറ്റമില്ല
- എട്ട് വയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം ഉദ്യോഗസ്ഥ നൽകട്ടെയെന്ന് സർക്കാർ
- വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ രണ്ടുപ്രതികള്‍ പിടിയില്‍
സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വെള്ളിയാഴ്‌ച മുതൽ വർധിക്കും
സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വെള്ളിയാഴ്‌ച മുതൽ വർധിക്കും. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർധനവാണ് വരുത്തുന്നത്. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധനം,പാചകവാതകം തുടങ്ങിയ അവശ്യവസ്‌തുക്കളുടെ വിലവർധനവിനൊപ്പമാണ് കുടിവെള്ള നിരക്കു വർധിക്കുന്നത്.
ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വർധിപ്പിക്കുന്നത്.5000 ലിറ്റർ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയാകും. നിലവിലേത് 21 രൂപയാണ്.പ്രതിമാസം 15,000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യം തുടരും.ഗാർഹികേതര ഉപഭോക്താക്കൾക്ക് ആയിരം ലിറ്ററിന് 15 രൂപ 75 പൈസയായിരുന്നത് 16 രൂപ 54 രൂപയായി വർധിക്കും. വ്യാവസായിക കണക്ഷനുകൾക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതിയ നിരക്ക്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ ഉയർത്തുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് കുടിവെള്ള നിരക്ക് വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് ഇത്തരത്തിൽ നിരക്ക് കൂട്ടാൻ തുടങ്ങിയത്.