1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Assembly election 10 member congress committee

ഉമ്മന്‍ചാണ്ടി ചെയര്‍മാനായ പത്ത് അംഗസംഘത്തെ തിരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു

Assembly Election
ഉമ്മന്‍ചാണ്ടി ചെയര്‍മാനായ പത്ത് അംഗസംഘത്തെ തിരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല, താരിഖ് അന്‍വര്‍, ശശി തരൂര്‍, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന്‍, കെസി വേണുഗോപാല്‍, എന്നിവരാണ് സമിതിയില്‍ ഉള്ളത്. ശശി തരൂരിനെ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
 
നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി, പ്രചാരണ സമിതി തുടങ്ങിയവയും ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ഇപ്രാവശ്യത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കമുണ്ടാകും. 
അടുത്ത ലേഖനം
രണ്ടംഘട്ട കുത്തിവെപ്പിനായുള്ള 21 ബോക്‌സ് കോവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും