റെയ്‌നാ തോമസ്|
Last Updated:
തിങ്കള്‍, 6 ജനുവരി 2020 (14:42 IST)
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കോടതി കുറ്റം ചുമത്തി. ദിലീപ് അടക്കം 12 പ്രതികൾക്കെതിരെയാണ് വിചാരണക്കോടതി കുറ്റം ചുമത്തിയത്. പ്രതികളെല്ലാം കോടതി കുറ്റം വായിച്ചുകേൾപ്പിച്ചു. കേസിൽ ഈ മാസം 28ന് വിചാരണ തുടങ്ങും. കേസിൽ രഹസ്യവിചാരണയാണ് നടക്കുക.
കോടതിയിൽ നേരിട്ട് ഹാജരായ ദിലീപ് കുറ്റം നിഷേധിച്ചു. പൊലീസ് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നാണ് ദിലീപ് കോടതിയിൽ ആവർത്തിച്ചത്. 12 പ്രതികളും കോടതിയിൽ ഹാജരായിരുന്നു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.
ദിലീപ് നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 2012ൽ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ വെച്ചും രണ്ടാമത്തെ ഗൂഡാലോചന നടന്നു.