പുത്തൻ ഗെറ്റപ്പിൽ ദിലീപ്, ഒപ്പം കാവ്യയും; ശ്രദ്ധ നേടി ചിത്രം

ദിലീപ്- നാദിർഷ ടീമിന്റെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലായിരുന്നു ദിലീപ്.

റെയ്‌നാ തോമസ്| Last Modified വെള്ളി, 3 ജനുവരി 2020 (09:10 IST)
ദിലീപിന്റെയും കാവ്യയുടെയും പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ. ഇരുവരും ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. ദിലീപ്- നാദിർഷ ടീമിന്റെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലായിരുന്നു ദിലീപ്.

കഷണ്ടി കയറിയ, മധ്യവയസ്സ് പിന്നിട്ട കേശുവാണ് ചിത്രത്തിൽ ദിലീപിന്റെ ഒരു കഥാപാത്രം. ഈ ഗെറ്റപ്പിന് വേണ്ടിയാണ് താരം മൊട്ടയടിച്ച് അഭിനയിക്കുന്നത്. മൊട്ടയടിച്ച ലുക്കിലുള്ള താരത്തിൽ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രത്തിൽ ഊർവശിയാണ് ദിലീപിന്റെ ഭാര്യാ വേഷത്തിൽ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :