1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 9Th class boy beaten up for talking to girl

പെൺകുട്ടിയോട് സംസാരിച്ചതിന് ഒമ്പതാം ക്ലാസുകാരന് മർദ്ദനം, അധ്യാപകനെതിരെ കേസ്

childline
സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസെടുത്തത്. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
 
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപകനില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റത്. ദേഹമാസകലം പരിക്കേറ്റ വിദ്യാര്‍ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ക്ലാസിലെ പെണ്‍കുട്ടിക്കൊപ്പം സംസാരിക്കുന്നതിനിടെ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോ എടുത്ത ശേഷം മോശമായി സംസാരിച്ചെന്നും വടികൊണ്ട് കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും അടിച്ചതായാണ് പരാതി. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ കേസെടുത്തിരുന്നു.
അടുത്ത ലേഖനം
ODI World Cup 2023: തുടക്കത്തിലേ നിര്‍ണായക ക്യാച്ചുകള്‍ പാഴാക്കി ശ്രീലങ്ക