1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 6 more hotspots in kerala

സംസ്ഥാനത്ത് 6 പുതിയ ഹോട്ട്‌സ്പോട്ടുകൾ, മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 150 ആയി

കേരളം
സംസ്ഥാനത്ത് ഇന്ന് ആറ് പുതിയ ഹോട്ട്‌സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ. ഇതോടെ സംസ്ഥനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 150 ആയി.
 
സംസ്ഥാനത്ത്  വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സംസ്ഥാനത്ത് നിലവിൽ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേര്‍ കോവിഡ് മുക്തരായി.
അടുത്ത ലേഖനം
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു