1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 5 more covid cases in palakkad

പാലക്കാട് അഞ്ച് പേർക്ക് കൂടി കൊവിഡ്, സമൂഹ വ്യാപന ആശങ്കയുണ്ടെന്ന് മന്ത്രി എ‌‌കെ ബാലൻ

പാലക്കാട്
പാലക്കാട് ജില്ലയിലെ അഞ്ച് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 53 ആയി. അതേ സമയം ജില്ലയിൽ സമൂഹവ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ‌‌കെ ബാലൻ പറഞ്ഞു.
 
നിലവിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തിന് പുറത്തുനിന്നു വരുന്നവരെയും വിദേശത്ത് നിന്ന് വരുന്നവരെയും നമുക്ക് തടയാൻ സാധിക്കില്ലെന്നും നിതാന്ത ജാഗ്രത വേണമെന്നും മന്ത്രി വ്യക്തമാക്കി.പൊതുഗതാഗതം വർധിക്കുന്നതോടെ രോഗവ്യാപനം വർധിക്കുമെന്നും ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ചെയ്തത് പോലെ നിയന്ത്രണങ്ങൾ സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. ക്വാറന്റൈനിൽ കഴിയുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
98 പവനും അഞ്ച് ലക്ഷവും കാറും; ബാങ്ക് ജീവനക്കാരനായ സൂരജിനെ കൊലപാതകിയാക്കിയത് പണത്തോടുള്ള അതിമോഹം