വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2020 (10:24 IST)
ഡല്‍ഹി: കഴിഞ്ഞ ദിവസം 942 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് മരണസംഖ്യയിൽ ബ്രിട്ടനെ മറികടന്ന് നാലാം സ്ഥാനത്തെത്തി ഇന്ത്യ. അമേരിക്ക, ബ്രസീല്‍, മെക്സിക്കോ എന്നി രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്‍പിലുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഇന്ത്യയില്‍ കൊവിഡ് മരണം 47,000 കടന്നു. വൈറസ് ബാധയെ തുടര്‍ന്ന് 47,033 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. വേള്‍ഡോമീറ്റര്‍ കണക്ക് അനുസരിച്ച് 46,706 ആണ് ബ്രിട്ടണില്‍ മരണസംഖ്യ 13 ദിവസങ്ങൾക്ക് മുന്‍പാണ് ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയത്. എന്നാൽ ഇന്ത്യയിൽ താരതമ്യേന മരണനിരക്ക് കുറവാണ്.