1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 15 Year old girl missing in Cherthala

ചേർത്തലയിൽ 15കാരിയെ കാണ്മാനില്ല; ആരതിയെ കണ്ടെത്താൻ സഹായിക്കൂ, പങ്കാളിയായി ടൊവിനോയും!

ദേവനന്ദ
ചേർത്തലയിൽ 15കാരിയെ കാണ്മാനില്ലെന്ന് പരാതി. ചേര്‍ത്തല പട്ടണക്കാട് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആരതിയെയാണ് ഇന്ന് കാണാതായത്. പട്ടണക്കാട് സ്വദേശി ഉദയന്റെ മകളാണ് ആരതി.  പിതാവ് ഉദയൻ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. 
 
രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് ആരതി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ കുട്ടി സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കളുടെ വീട്ടിൽ അന്വേഷിച്ചെങ്കിലും ആർക്കും ആരതിയെ കുറിച്ച് യാതോരു അറിവും ഇല്ല. ഇതോടെയാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.
 
കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പട്ടണക്കാട് പൊലീസുമായി ബന്ധപ്പെടുക. നമ്പര്‍: 0478 2592210, 9497990042.നടൻ ടൊവിനോ തോമസ് പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇറ്റാലിയൻ പൗരൻ ഉൾപ്പടെ മൂന്ന് പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു