കേരള ബജറ്റ് 2017: കെ എസ് ആർ ടി സി നവീകരണത്തിന് 3000 കോടിയും കുടിവെ‌ള്ളത്തിന് 232 കോടിയും വകയിരുത്തി

കെ എസ് ആർ ടി സിയെ മാന്ദ്യത്തിൽ നിന്നും ക‌രകയറ്റാൻ 3000 കോടി

aparna shaji| Last Modified വെള്ളി, 3 മാര്‍ച്ച് 2017 (11:00 IST)
പ്രവാസി പെൻഷൻ 500 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ വ്യക്തമാക്കി. സൗരോർജ- കാറ്റാടി പദ്ധതികൾ പ്രോത്സാഹിപ്പിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

കേരള ജലഗതാഗത കോർപറേഷന് 22 കോടി രൂപ വകയിരു‌ത്തി. ജപ്പാൻ പദ്ധതിയ്ക്കായി 70 കോടി നീക്കിയിരു‌ത്തും. നിലവിലെ പൈപ് മാറ്റി സ്ഥാ‌പിക്കാൻ 140 കോടി വകയിരുത്തി. ടെക്നോപാര്‍ക്കിന് 84 കോടിയും സിഡിറ്റിന് 4 കോടിയും ഇന്‍പോര്‍ക്കിന് 24 കോടിയും വകയിരുത്തിൽ

കെ എസ് ആർ ടി സി പുനരുദ്ധാരണത്തിനായി 3000 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കെ എസ് ആർ ടി സി മാനേജ്മെന്‍റ് അഴിച്ചു പണിത് പ്രഫഷനലുകളെ നിയമിക്കാനും തീരുമാനമായി. കെ എസ് ആർ ടി സിയെ മാന്ദ്യത്തിൽ നിന്നും ക‌രകയറ്റാനുമാണ് 3000 കോടി വകയിരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :