‘ഗൂഗിള്‍ ഇന്റര്‍‌നെറ്റ് ബസ്’ ഇന്ത്യയില്‍

ഗൂഗിള്‍
WDWD

ഗൂഗിളിന്റെ ഇന്ത്യന്‍ റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് മേധാവിയായ പ്രസാദ് റാം ആണ് ഇന്റര്‍നെറ്റ് ബസ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ ഭാഷകളിലുള്ള നെറ്റ് ഉള്ളടക്കത്തില്‍ (കണ്ടന്റ്) പത്തൊമ്പത് ശതമാനത്തോളം തമിഴ് ഉള്ളടക്കമാണെന്ന് റാം പറഞ്ഞു. ഈ ശതമാന നിരക്ക് ദേശീയ ഭാഷയായ ഹിന്ദിയുടേതിന് തുല്യമാണ്. അതുകൊണ്ടുതന്നെ എന്താണ് തമിഴ് ജനത ആഗ്രഹിക്കുന്നതെന്ന് അറിയാന്‍ ഗൂഗിള്‍ ആഗ്രഹിക്കുന്നുവെന്നും റാം പറഞ്ഞു.

ഏകദേശം നാല്‍‌പത്തിയഞ്ച് ദിവസമാണ് ഈ ബസ് തമിഴ്‌നാട്ടിലുടനീളം സഞ്ചരിക്കുക. പതിനഞ്ച് നഗരങ്ങളിലൂടെയാണ് ബസ് കടന്നുപോവുക. സ്കൂളുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉല്‍‌ബോധിപ്പിക്കാനും ഗൂഗിളിന് പദ്ധതിയുണ്ട്. ഇന്റര്‍‌നെറ്റിന്റെ വിവിധ വശങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കുക വഴി സാമൂഹിക ശാക്തീകരണമാണ് ഗൂഗിളിന്റെ ലക്‌ഷ്യം.

ചെന്നൈ:| WEBDUNIA|
നെറ്റ് ഇനിയും ഉപയോഗിക്കാത്ത കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ തുറന്നുകൊടുക്കുന്നതിനായി രൂപകല്‍‌പന ചെയ്തിട്ടുള്ള ‘ഇന്റര്‍‌നെറ്റ് ബസു’മായി ഗൂഗിള്‍ ഇന്ത്യയിലെത്തി. തമിഴ്‌നാട്ടിലെ ചെറുതും വലുതുമായ നഗരങ്ങളിലൂടെയാണ് ഈ ബസ് സഞ്ചരിക്കുക.

ഇന്‍‌ഫര്‍‌മേഷന്‍, ആശയവിനിമയം, വിനോദം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കാനുള്ള സംവിധാനം ബസിലുണ്ട്. ഇംഗ്ലീഷിലും തമിഴിലും ബ്രൌസ് ചെയ്യാനും സൌകര്യമുണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :