‘ഇതാണ് വിര്‍ച്വല്‍ ലോകം!’

കാലിഫോര്‍ണിയ| WEBDUNIA| Last Modified ഞായര്‍, 10 ജനുവരി 2010 (13:01 IST)
PRO
PRO
വിര്‍ച്വല്‍ ലോകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ വിര്‍ച്വല്‍ ലോകത്തെ കുറിച്ച് ചെറിയൊരു വിവരമെങ്കിലും നേടേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമൊക്കെ ജീവിക്കുന്നത് ഈ ലോകത്താണ്. പതിനഞ്ച് വയസ്സുകാരിയായ സഞ്ജി സെഹ്‌ഗാള്‍ തന്റെ സ്കൂള്‍ പ്രൊജക്ടുകളൊക്കെ വിര്‍ച്വല്‍ വേള്‍ഡിന്റെ സഹാ‍യത്തോടെയാണ് ചെയ്യുന്നത്. സൂര്യന് താഴെയുള്ള എന്തും ഇവിടെ ലഭിക്കുമെന്നതിനാല്‍ വിര്‍ച്വല്‍ ലോകം ഏറെ ജനപ്രിയവുമാണ്.

കാര്‍, മൊബൈല്‍ ഫോണ്‍, മ്യൂസിക്, സിനിമ, സുഹൃത്തുക്കള്‍, ഗുരുനാഥന്‍‌മാര്‍ എല്ലാം വിര്‍ച്വല്‍ ലോകത്ത് ലഭ്യമാണെന്നാണ് മിക്ക വിദ്യാര്‍ഥികളും പറയുന്നത്. സ്കൂളും, ട്യൂഷന്‍ അധ്യാപകരുമൊക്കെ ഇവിടെയുണ്ട്. പഠന സമയത്ത് എന്ത് സംശയം വന്നാലും പറഞ്ഞു തരാന്‍ നിരവധി അധ്യാപകര്‍ വിര്‍ച്വല്‍ ലോകത്തുണ്ടത്രെ. തങ്ങളുടെ സ്കൂള്‍ അധ്യാപകര്‍ പറഞ്ഞു തരുന്ന വിവരങ്ങളെക്കാളും വിര്‍ച്വല്‍ ലോകത്തെ അധ്യാപകര്‍ പറഞ്ഞു തരുന്നുണ്ടെന്നാണ് കുട്ടികള്‍ അവകാശപ്പെടുന്നത്. മിക്ക വിദ്യാര്‍ഥികളും പത്രം വായിക്കുന്നത് പോലും ഓണ്‍ലൈനിലാണ്.

ലോകത്തെ ഭൂരിഭാഗം കൌമാര പ്രായക്കാരും ഇപ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇന്റര്‍നെറ്റ് ലോകത്താണ്. മൈസ്പേസ്, ഫേസ്ബുക്ക്, ട്വിറ്റര്‍, വിര്‍ച്വല്‍ വേള്‍ഡ് എന്നിവിടങ്ങളില്‍ കറങ്ങി നടക്കാനാണ് മിക്ക കൌമാരക്കാര്‍ക്കും താത്പര്യം. കൌമാരുടെ നെറ്റിനോടുള്ള ആവേശം സാങ്കേതികപരമായി ഏറെ നേട്ടം നല്‍കുന്നുണ്ട്. ആധുനിക ലോകത്ത് വിജയിക്കണമെങ്കില്‍ ഇത്തരം സാങ്കേതിക ജ്ഞാനങ്ങള്‍ അത്യാവശ്യമാണ്.

പത്തൊമ്പതുകാരനാണ് അഭിഷേക് ചന്ദ്രന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ നെറ്റ് ബ്രൌസ് ചെയ്യാറുണ്ടായിരുന്നു. അതിനാല്‍ തന്നെ ചെറുപ്പത്തിലെ സാങ്കേതിക വിവരം തന്റെ ജീവിതത്തില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് അഭിഷേക് പറയുന്നു. നെറ്റ് ലോകത്തെ ആശയവിനിമയങ്ങള്‍ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും പുതിയ മ്യൂസിക്, സിനിമ ട്രന്റുകളെ കുറിച്ചൊക്കെ മനസ്സിലാക്കാന്‍ നെറ്റ് ഏറെ സഹായിക്കുന്നുണ്ട്.

നെറ്റിലെ നിലവിലെ ട്രന്റായ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ വിജയത്തെ കുറിച്ചാണ് മൈക്രോസോഫ്റ്റ് ഇന്ത്യ മാര്‍ക്കറ്റിംഗ് ഓഫീസര്‍ റിഷി ശ്രീവാസ്തവ പറയുന്നത്. ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴി വിദ്യാഭ്യാസം, മാധ്യമം, സംസ്കാരം, കുടുംബ ജീവിതം, വിനോദം തുടങ്ങീ എല്ലാം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നു. സൌഹൃദ് ബന്ധങ്ങളുടെ വലിയൊരു ഉറവിടം തന്നെയാണ് സോഷ്യല്‍ മീഡിയകളെന്നാണ് റിഷി ശ്രീവാസ്തവ പറയുന്നത്. പലരുടെയും ജീവിതത്തെയും മാറ്റിമറിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് കഴിയുന്നുണ്ട്. സാങ്കേതികതയുടെ കൈപിടിച്ച് നിരവധി കൌമാരപ്രാ‍യക്കാര്‍ നേടുന്നത് അനേകായിരം വിവരങ്ങളും സൊഹൃദ്ബന്ധങ്ങളുമാണ്.

ചുരുക്കത്തില്‍, പലരുടെയും ജീവിതം ഓണ്‍ലൈനില്‍ ഒതുങ്ങി കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസവും, സൌഹൃദവും സ്നേഹവും എല്ലാം ഇവിടെ സുലഭവമാണ്. നെറ്റ് ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :