ഹൈടെക്‌ സിറ്റി: ആഗസ്റ്റില്‍

b p o
FILEFILE
കൊച്ചിയിലെ മരടില്‍ നാനൂറ്‌ ഏക്കറില്‍ ആരംഭിക്കുന്ന ഹൈടെക്‌ സിറ്റിക്കുള്ള ധാരാണപത്രം കേരള സര്‍ക്കാരും ശോഭാ ഡെവലപ്മെന്‍റ് ലിമിറ്റഡും ആഗസ്ത്‌ 20ന്‌ ഒപ്പുവെക്കും. പദ്ധതി പൂര്‍ണമാവുന്നതോടെ 75,000 പേര്‍ക്ക്‌ നേരിട്ട്‌ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍റേയും വ്യവസായ വകുപ്പ്‌ മന്ത്രി എളമരം കരീമിന്‍റേയും സാന്നിധ്യത്തില്‍ ആയിരിക്കും ധാരാണപത്രം ഒപ്പിടുക. എട്ട്‌, പത്ത്‌ വര്‍ഷംകൊണ്ട്‌ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന വന്‍ പദ്ധതിയാണിത്‌.

ഈ പദ്ധതിക്ക്‌ ധാരണപ്രകാരം ഏകജാലക സംവിധാനത്തിലൂടെ സര്‍ക്കാര്‍ എല്ലാ അനുമതികളും നല്‍കും. ഭൂമി ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനും പരിസ്ഥിതി സംബന്ധിച്ചുള്ള മറ്റ്‌ സര്‍ക്കാര്‍ അനുമതികള്‍ക്കും കാലതാമസം വരുത്തില്ലെന്നും ധാരണയായിട്ടുണ്ട്‌.

തിരുവനന്തപുരം: | WEBDUNIA|
ധാരണാപത്രം ഒപ്പിട്ട്‌ കഴിഞ്ഞാല്‍ ഉടനെ അടിസ്ഥാന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും.5000 കോടിയുടെ നിക്ഷേപം ഇവിടെ നടത്താനാണ്‌ ശോഭ ഡെവലപ്പേഴ്സ്‌ ഉദ്ദേശിക്കുന്നത്‌. സര്‍ക്കാരിന്‍റെ ശുപാര്‍ശ പ്രകാരം 'റീഹാബിലിറ്റേഷന്‍ പാക്കേജ്‌' ശോഭ നടപ്പാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :