ഒരേ സമയം രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സംവിധാനമുള്ള പുതിയ ഹാന്‍ഡ്സെറ്റുകള്‍ സ്പൈസ് മൊബൈല്‍സ് പുറത്തിറക്കി. ഡി-1100 എന്ന ഈ മോഡല്‍ നിലവില്‍ രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്ന ഹാന്‍ഡ്സെറ്റുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
രണ്ട് വ്യത്യസ്ത നമ്പറുകള്‍ ഒരേ സമയം തന്നെ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഡി-1100 യുടെ പ്രത്യേകത. മറ്റ് ഡ്യൂവല്‍ സിം ഫോണുകളില്‍ രണ്ട് സിം ഇടാനാകുമെങ്കിലും ഒരു സമയത്ത് ഒരു സിം മാത്രമേ പ്രവര്‍ത്തന സജ്ജം ആയിരിക്കുകയുള്ളൂ. വിന്‍ഡോസ് മൊബൈല്‍ 6.0 ഓപറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലില്‍ ഇ-മെയില്‍, ബിസിനസ് ആപ്ലിക്കേഷന്‍സ് സൌകര്യങ്ങളും ലഭ്യമാണ്.
പ്രീമിയം ഇ-കൊമേഴ്സ് സര്‍വീസ് ആയ എന്‍ജിപേ ഉള്‍പ്പടെയുള്ള സൌകര്യങ്ങളും ഇതില്‍ ലഭിക്കുന്നുണ്ട്. 2 മെഗാപിക്സല്‍ കാമറ, സ്റ്റീരിയോ ബ്ലൂടൂത്ത്, വിന്‍ഡോസ് മീഡിയാ പ്ലെയര്‍, 2 ജിഗാബൈറ്റു വരെ വികസിപ്പിക്കാവുന്ന മെമ്മറി, ഗൂഗിള്‍ സേര്‍ച്ച് എന്നിവയും ഡി-1100 മോഡലിന്‍റെ സവിശേഷതകളാണ്.
WEBDUNIA|
കൂടാതെ ടച്ച് പാനല്‍, ഇന്‍റഗ്രേറ്റഡ് സ്റ്റൈലസ്, ആല്‍ഫാ ന്യൂമറിക് കീപാഡ് എന്നിവയും ഈ മോഡലില്‍ ഉണ്ട്. ഡി-1100 യുടെ വില 16,999 രൂപയാണ്.