ഇന്‍റര്‍നെറ്റ് ഭീമനായ ഗൂളിന്‍റെ സ്വപന പദ്ധതിയായ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് ഒടുവില്‍ യു കെ അധികൃതരുടെ പച്ചക്കൊടി. ജനവാസ പ്രദേശത്തെ ഇടവഴികളുടെ പോലും വ്യക്തമായ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കുന്ന സ്ട്രീറ്റ് വ്യൂ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു എന്ന പരാതിയാണ് യു കെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം തള്ളിയിരിക്കുന്നത്.
ഗൂഗിള്‍ മാപ് ഉപയോഗിച്ചെടുത്ത വഴികളുടെ ചിത്രങ്ങള്‍ നെറ്റില്‍ നല്‍കുക മാത്രമാണ് സ്ട്രീറ്റ് വ്യൂവിന്‍റെ ലക്‌ഷ്യമെന്നും ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കാനാകില്ലെന്നുമാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ നിലപാട്. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ഔദ്യോഗിക സമിതിയാണ് യു കെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം.
ഗൂഗിളിന്‍റെ പുതിയ സേവനം വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതാണെന്നും ഇതിലെ ദൃശ്യങ്ങള്‍ ഓരോ വീടിനെയും തിരിച്ചറിയാന്‍ സഹായിക്കുമെന്നുമായിരുന്നു പരാതി ഉയര്‍ന്നത്. ഇതേ കുറിച്ച് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഗൂഗിള്‍ അധികൃതരുമായി പല വട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇതിലെ ദൃശ്യങ്ങളിലുള്ള ആളുകളെ തിരിച്ചറിയാതിരിക്കാന്‍ മുഖവും വീട്ട് നമ്പറും മറയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ ഉറപ്പ് നല്‍കി. ഇത് അമേരിക്കയില്‍ നിലവില്‍ വന്നു കഴിഞ്ഞതായും കമ്പനി അറിയിച്ചു.
ലണ്ടന്‍|
WEBDUNIA|
എന്നാല്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിച്ചാലും ഇത്തരം മാപ്പിങ്ങ് സംവിധാനത്തില്‍ ചില സാഹചര്യങ്ങളില്‍ ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.