സര്‍ക്കാര്‍ ഓണ്‍ലൈനില്‍

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി പോര്‍ട്ടല്‍

PROPRO
സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ സേവനങ്ങളെ കുറിച്ച്‌ വിവരിക്കുന്ന പോര്‍ട്ടല്‍ നാളെ നിലവില്‍വരും. സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്ക്‌ കീഴിലുള്ള 144 സേവനങ്ങളെ കുറിച്ചാണ്‌ ഇനിമുതല്‍ ഓണ്‍ലൈനായി വിവരങ്ങള്‍ ലഭ്യമാകുക.

കേന്ദ്രസര്‍ക്കാരിന്‍റെ ഓദ്യോഗിക പോര്‍ട്ടലുമായി ബന്ധപ്പെടുത്തിയായിരിക്കും (ഇന്ത്യ.ജിഒവി.ഇന്‍) പുതിയ പോര്‍ട്ടല്‍ ലഭ്യമാകുക. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ബുധനാഴ്‌ച പോര്‍ട്ടല്‍ ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കും. കേരളത്തെ കുറിച്ചുളള കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടലിന്‍റെ കണ്ടന്‍റ് സേവനം നല്‌കുന്നത്‌ സി ഡിറ്റ്‌‌ ആണ്‌.

സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക എന്ന ലക്‌ഷ്യത്തോടെയാണ്‌ പോര്‍ട്ടല്‍ സജീകരിക്കുന്നത്‌. മൂന്ന്‌ മാസത്തിനുള്ളില്‍ മിക്ക സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകുമെന്നറിയുന്നു.

ഇ-ഗവേണന്‍സ്‌ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഐ ടി മിഷന്‍ ആണ്‌ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നത്‌. സര്‍ക്കാരില്‍ നിന്നും വിവിധ സേവനങ്ങള്‍ ലഭ്യമാകാനുള്ള നടപടി ക്രമങ്ങള്‍, നയപരമായ കാര്യങ്ങള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ തുടങ്ങിയ സൈറ്റില്‍ ലഭ്യമായിരിക്കും.

വിവിധ ആവശ്യങ്ങള്‍ക്ക്‌ സര്‍ക്കാരിനെ സമീപിക്കുന്നത്‌ എങ്ങനെ എന്നതായിരിക്കും സൈറ്റില്‍ വിവരിക്കുന്ന പ്രധാന കാര്യം. കരിഞ്‌ചന്ത, മായം ചേര്‍ക്കത, സ്‌ത്രീകള്‍ക്ക്‌ എതിരായ ആക്രമം തുടങ്ങിയവയ്ക്കെതിരെ പരാതികള്‍ ഏത്‌ വകുപ്പുകള്‍ക്ക് എങ്ങനെയാണ് നല്‌കേണ്ടതെന്ന്‌ സൈറ്റില്‍ വിവരിക്കുന്നു.

തിരുവനന്തപുരം| WEBDUNIA|
ഐ ടി സെക്രട്ടറിയായിരിക്കും പോര്‍ട്ടലിന്‍റെ തലവന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :