സഫാരി - 4 ബ്രൌസറുമായി ആപ്പിള്‍

സാന്‍ഫ്രാന്‍സിസ്കൊ| WEBDUNIA|
ആപ്പിളിന്‍റെ പുതിയ വെബ് ബ്രൌസര്‍, സഫാരി - നാല് പുറത്തിറക്കി. പബ്ലിക് ബീറ്റാ പതിപ്പായ സഫാരി - നാല് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ജാവാ‍സ്ക്രിപ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സാ‍ഫാരി - നാല് മുന്‍പതിപ്പിനേക്കാള്‍ നാലു മടങ്ങ് ബ്രൌസിംഗ് വേഗതയുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം, ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ - 7നേക്കാള്‍ മുപ്പത് മടങ്ങ് വേഗത ലഭിക്കുന്ന സഫാരി - നാലിന് ഫയര്‍ഫോക്സിനേക്കാള്‍ മൂന്നു മടങ്ങ് വേഗത ലഭിക്കും. ആപ്പിളിന്‍റെ സാങ്കേതിക വിദ്യയായ നിന്‍‌ട്രോ എഞ്ചിനാണ് സഫാരിയുടെ വിജയരഹസ്യം. എച്ച് ടി എം എല്‍ പേജുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ മറ്റ് എക്സ്പ്ലോററുകളേക്കാള്‍ സഫാരി - നാലിന് കൂടുതല്‍ കഴിവുണ്ടെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

ആപ്പിള്‍ സഫാരി വെബ് ബ്രൌസര്‍ ആദ്യമായി ഇറക്കിയത് 2003ലാണ്. മാക് ഒ എസ് എക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രൌസര്‍ ആപ്പിളിന്‍റെ മൊബൈല്‍ സെറ്റുകളിലും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ബ്രൌസര്‍ ജനപ്രിയമാക്കുന്നതിന്‍റെ ഭാഗമായി മൈക്രോസോഫ്റ്റ്, ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിള്‍ പ്രവര്‍ത്തിക്കുന്ന ബൌസറുകളും പുറത്തിറക്കി. ആപ്പിളിന്‍റെ സഫാരി - നാല് സൌജന്യമായാണ് വിതരണം ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് ആപ്പിളിന്‍റെ വെബ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :