ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ശബ്ദം അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ സേവനം തുടങ്ങുന്നു. ഇന്ത്യയിലെ ബ്ലാക്ബെറി ഉപഭോക്താക്കള്‍ക്കായാണ് ഈ സേവനം നടപ്പിലാക്കുന്നത്. രാജ്യത്തെ മൊത്തം നാല്പതിനായിരം ബ്ലാക്ക് ബെറി ഉപയോക്താക്കള്‍ക്ക് ഇതിന്‍റെ സേവനം ലഭിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്ത് മൊബൈല്‍ വരിക്കാരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകാണ്. മൊബൈല്‍ വരിക്കാരില്‍ കൂടുതല്‍ പേരും നെറ്റ് സേവനം ഉപയോഗിക്കുന്നു. ഇതിനാല്‍ തന്നെ ഇന്ത്യയില്‍ ഗൂഗിളിന്‍റെ സ്ഥാനം ഏറെ വലുതാണ്. രാജ്യത്തെ മൊബൈല്‍ വരിക്കാര്‍ക്ക് കൂടുതല്‍ സേവനം നല്‍കാന്‍ ലക്‍ഷ്യമിട്ടുള്ളതാണ് ഗൂഗിളിന്‍റെ തുടര്‍ പദ്ധതികളെന്നും ഗൂഗിള്‍ ഇന്ത്യയുടെ വക്താവ് വിനയ് ഗോയെല്‍ അറിയിച്ചു. നിലവില്‍ ബ്ലാക്ക്‌ബെറി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമെ ഈ സേവനം ലഭിക്കൂ, എന്നാല്‍, ഈ വര്‍ഷം അവസാനത്തോടു കൂടി കൂടുതല്‍ കമ്പനികളുടെ സെറ്റുകളില്‍ വോയിസ് മൊബൈല്‍ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു
ഗൂഗിള്‍ വോയിസില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് മാത്രമെ ഗൂഗിള്‍ വോയിസ് നമ്പര്‍ സേവനം ലഭിക്കൂ. ഗൂഗിള്‍ സേവനത്തില്‍ ശേഖരിച്ച് വച്ചിട്ടുള്ള എല്ലാ നമ്പറുകളുടെയും വോയിസ് സേവനം ലഭിക്കും. കാള്‍ഡൈവേര്‍ട്ട് സേവനവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.
ആരെങ്കിലും വിളിയ്ക്കുമ്പോള്‍ ഗൂഗിള്‍ വോയിസ് നമ്പറുമായി ബന്ധപ്പെടുത്തിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മൊബൈലിലും ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. ജിമെയില്‍ ഐ ഡി തന്നെ ഗൂഗിള്‍ വോയിസിനും ഉപയോഗിക്കാം. ഗൂഗിളിന് പുറമെ യാഹൂവും വോയിസ് മൊബൈല്‍ നമ്പര്‍ സേവനം തുടങ്ങിയിട്ടുണ്ട്. ഗൂഗിള്‍ സൌജന്യമായാണ് ഈ സേവനം നല്‍കുന്നത്.