ലാപ്‌ടോപ്പ് മോഷ്ടാക്കള്‍ ജാഗ്രതൈ!

PTIPRO
ലാപ്ടോപ്പ് മോഷ്ടാക്കളെ കുടുക്കാ‍നുള്ള കെണി അണിയറയില്‍ തയ്യാറായി കഴിഞ്ഞു. അലാറമടങ്ങിയ ലാപ്ടോപ്പ് ലൊക്കേറ്റിങ്ങ് സോഫ്‌റ്റ്വെയറാണ് മോഷ്ടാക്കളെ കുടുക്കാനായി തയ്യാറായിരിക്കുന്നത്.

മോഷ്ടിച്ച ലാപ്ടോപ്പ് ഉപയോഗിച്ച് മോഷ്ടാവോ അയാളില്‍ നിന്ന് ലാപ്ടോപ്പ് വാങ്ങിയ വ്യക്തിയോ ബ്രൌസ് ചെയ്യാന്‍ ആരംഭിക്കുന്ന പക്ഷം യുണിസ്റ്റാള്‍ സര്‍വര്‍ തരംഗങ്ങള്‍ വഴി അത് തിരിച്ചറിയുകയും ഐപി ആഡ്രസ് പിന്തുടര്‍ന്ന് ലാപ്‌ടോപ്പ് എവിടെയാണെന്ന് കൃത്യമായി നിര്‍ണയിക്കുകയും ചെയ്യുമെന്നാണ് യുണീസ്റ്റാള്‍ ലാപ്ടോപ്പ് ലൊക്കേറ്റ് പ്രൊജക്ട് മാനേജര്‍ മനു ഭരദ്വാജ് പറയുന്നത്.

ഒന്നരവര്‍ഷത്തെ ശ്രമഫലമായാണ് പുതിയ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. യുണിസ്റ്റാള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച ലാപ്‌ടോപ്പുക്കള്‍ മോഷണം പോയതിനുശേഷം കൃത്യമായി എവിടെ ഉണ്ടെന്ന് നിര്‍ണയിക്കാനായില്ലെങ്കില്‍ ഉപയോക്താവ് സോഫ്റ്റ്‌വെയറിനായി ചെലവാക്കിയ തുകയുടെ ഏഴര മടങ്ങ് തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും ഭരദ്വാജ് പറഞ്ഞു. 3000 രൂപയാണ് യുണിസ്റ്റാള്‍ സോഫ്റ്റ്‌വെയറിന് വില.

ന്യൂഡല്‍ഹി| WEBDUNIA|
എന്നാല്‍ ഇത്തരം സംവിധാന നല്‍കുന്ന ആദ്യ സ്ഥാപനമൊന്നുമല്ല യുണിസ്റ്റാള്‍.ഇന്‍റനെറ്റില്‍ നിന്ന് സൌജന്യമായി ലഭിക്കുന്ന ലൊക്കേറ്റ് പിസി, സ്നാ‍പ് ഫയല്‍‌സ് എന്നിവ ഉദാഹരണം. എങ്കിലും എന്തെല്ലാം സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാലും മോഷ്ടാ‍വ് ലാപ്‌ടോപ്പിന്‍റെ ഹാര്‍ഡ്‌ ഡിസ്ക് ഒന്ന് ഫോര്‍മാറ്റ് ചെയ്താല്‍ ദൈവം വിചാരിച്ചാല്‍ പോലും ലാപ്ടോപ്പ് കണ്ടെത്താനാവില്ല. അതിനാല്‍ മോഷ്ടാക്കള്‍ മാത്രമല്ല ലാപ്‌ടോപ്പ് ഉപയോക്താക്കളും ജാഗ്രതൈ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :