രാമായണം വീഡിയോ ഗെയിമിലേക്ക്

mouse
FILEFILE
ഇന്ത്യന്‍ പുരാണങ്ങളെയും വാണിജ്യ കണ്ണിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുകയാണ് സോണിയുടെ ഓണ്‍ലൈന്‍ എന്‍റര്‍ ടൈന്‍‌മെന്‍റ് വിഭാഗം. ഇന്ത്യന്‍ പുരാണങ്ങളിലെ ക്ലാസ്സിക്കുകളില്‍ പെടുന്ന രാമായണത്തെ ഓണ്‍ലൈന്‍ വീഡിയോ ഗെയിമിലേക്ക് സന്നിവേശിപ്പിക്കാനുള്ള നീക്കത്തിലാണ് അവര്‍.

ഇക്കാര്യത്തില്‍ സോണിക്കു കൂട്ട് സിര്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്‍റെ വിര്‍ജിന്‍ കോമിക്‍സാണ്. വിര്‍ജിന്‍ കോമിക്‍സിന്‍റെ കോമിക്ക് ബുക്ക് പരമ്പരയില്‍ പെടുന്ന ‘രാമായണ്‍ 3392 എ ഡി’യാണ് ഓണ്‍ലൈന്‍ വീഡിയോ ഗെയിം രൂപത്തിലാക്കാന്‍ സോണി ആലോചിക്കുന്നത്.

എന്നാല്‍ വീഡിയോ ഗെയിം പ്രധാനമായും പി സികളെ ഉദ്ദേശിച്ചായിരിക്കും നിര്‍മ്മിക്കുക. പ്രശസ്തമായ ഇലക്‍ട്രോണിക്‍സ് നിര്‍മ്മാതാക്കളായ സോണി കോര്‍പ്പറേഷന്‍റെയും ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖര്‍ സോണി കമ്പ്യൂട്ടര്‍ എന്‍റര്‍ടൈന്‍‌മെന്‍റ് അമേരിക്കയുടെയും ഒരു ഭാഗമാണ് സോണി ഓണ്‍ലൈന്‍ എന്‍റര്‍ ടെയ്‌ന്‍‌മെന്‍റ്.

ബാംഗ്ലൂര്‍: | WEBDUNIA|
ഹിന്ദു പുരാണമായ രാമായണത്തെ അടിസ്ഥാനമാക്കിയാണ് വിര്‍ജിന്‍ കോമിക്‍സ് രാമായണ്‍ 3392 എ ഡി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുമ്പ് രാമായണം ടെലിവിഷന്‍ പരമ്പരയായി പ്രക്ഷേപണം ചെയ്‌‌തപ്പോള്‍ ഇന്ത്യയിലെങ്ങും വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :