കമ്പ്യൂട്ടറുകള്‍ ബൂട്ട് ചെയ്യാന്‍ ഇനി രണ്ട് സെക്കന്‍ഡ് മതി. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍ കോര്‍പറേഷനാണ് പുതിയ സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പേഴ്സണല്‍ കമ്പ്യൂട്ടര്‍ രണ്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബൂട്ട് ചെയ്യാനാകുമെന്ന് ഇന്റല്‍ അധികൃതര്‍ വ്യക്തമാക്കി.
ഉപഭോക്താക്കളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് ഇന്റല്‍ അറിയിച്ചു. നിലവില്‍ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ ഏറെ സമയം ആവശ്യമാണ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം നിര്‍ത്തണമെങ്കിലും സമയമെടുക്കുന്നുണ്ട്.
ഇന്റലിന്റെ മറ്റൊരു പ്രധാന കണ്ടുപിടുത്തം വയര്‍ലസ് പവര്‍ സംവിധാനമാണ്. ഇത്തരമൊരു വിദ്യയുടെ അടിസ്ഥാന പതിപ്പ് നേരത്തെ ലഭ്യമായിരുന്നു. അതേസമയം, പുതിയ സാങ്കേതിക വിദ്യകള്‍ക്കൊപ്പം പുതിയ ഉല്‍പ്പന്നങ്ങളും പുറത്തിറക്കുമെന്ന് ഇന്റല്‍ അറിയിച്ചു. മൊബൈല്‍ കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യ വളര്‍ച്ചയുടെ പാതയിലാണെന്നും വരും വര്‍ഷങ്ങള്‍ മൊബൈല്‍ കമ്പ്യൂട്ടിംഗില്‍ വിപ്ലവകരമായ മുന്നേറ്റമുണ്ടാകുമെന്നും ഇന്റല്‍ വക്താവ് അജയ് ബട്ട് പറഞ്ഞു.