യാഹൂ-ഗൂഗിള്‍ ബന്ധം മുന്നോട്ട്

ലണ്ടന്‍| WEBDUNIA|
യാഹൂവുമായുള്ള പരസ്യ പങ്കിടല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇന്‍റര്‍നെറ്റ് സേര്‍ച്ച് ഭീമന്‍മാരായ ഗൂഗിള്‍ വ്യക്തമാക്കി. ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തം ഓണലൈന്‍ പരസ്യ വിപണിയില്‍ ഗൂഗിളിന് കുത്തക നേടി കൊടുക്കും എന്ന അഭ്യൂഹത്തിന്‍റെ അടിസ്ഥാനത്തില്‍ യു എസ് നീതിന്യായ വകുപ്പ് നടത്തുന്ന അന്വേഷണം നടക്കുന്നതിനിടയിലാണ് ഗൂഗിള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ബ്ലൂം‌ബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് എറിക്ക് ഷ്മിഡ്റ്റാണ് യാഹുവുമായി സഹകരണം തുടരുമെന്ന് അറിയിച്ചത്. സര്‍ക്കാരുമായി ഇതേ കുറിച്ച ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണെന്നും തങ്ങളുടെ തീരുമാനത്തൊടുള്ള നിലപാട് എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിളിന്‍റെ സേര്‍ച്ച് പരസ്യങ്ങള്‍ യാഹു സൈറ്റുകളിലും പ്രദര്‍ശിപ്പിക്കാനാണ് ഇരു കമ്പനികളും തമ്മില്‍ ധാരണയായത്. നിലവില്‍ ഇന്‍റര്‍നെറ്റ് സേര്‍ച്ച വിപണിയുടെ 60 ശതമാനം പങ്കാളിത്തമുള്ള ഗൂഗിളും 16.6 ശതമാനം പങ്കാളിത്തമുള്ള യാഹുവും ഒന്നിച്ചാല്‍ അത് കുത്തകവത്കരണത്തില്‍ കലാശിക്കുമെന്നാണ് ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :