ബാംഗ്ലൂര്‍|
WEBDUNIA|
Last Modified തിങ്കള്‍, 11 ജനുവരി 2010 (17:23 IST)
സ്മാര്‍ട്ട് ഫോണുകളും കാമറാ സെറ്റുകളും വര്‍ധിച്ചതോടെ പുതിയ വാണിജ്യ സാധ്യതതള്‍ തേടി വിവിധ മേഖലകള്‍ രംഗത്ത്. മാഗസിന്‍ വരിക്കാരെ ചേര്‍ക്കുന്നതിന് വേണ്ടി ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരം സേവനം തുടങ്ങിയിരുന്നു എങ്കിലും മികച്ച സാങ്കേതികതയുടെ അഭാവം മൂലം പദ്ധതി പരാജയപ്പെടുകയായിരുന്നു.
എന്നാല്‍, ഇന്ന് മൊബൈല്‍ വാപ് സൈറ്റുകള്‍ വഴി മാഗസിന്‍ വായനാക്കാരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് മിക്ക പ്രസാദകരും. സ്മാര്‍ട്ട് ഫോണുകളിലെ പ്രത്യേക ആപ്ലിക്കേഷന്റെ സഹായത്തോടെയുള്ള ഈ സേവനം ഉപയോഗിച്ച് മാഗസിന്‍ പ്രസാധകര്‍ക്ക് വരുമാനം നേടാനാകും. പ്രിന്റ് പതിപ്പുകള്‍ നഷ്ടത്തിലായി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വായനക്കാരിലൂടെ വരുമാനം നേടാനാകുമെന്നാണ് കരുതുന്നത്.
അതേസമയം, ശരാശരി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ സെറ്റുകളിലും ബാര്‍കോഡ് റീഡിംഗ് സംവിധാനം ഇല്ല. എസ്ക്യുയര്‍, ഇന്‍സ്റ്റൈല്‍ തുടങ്ങീ പ്രമുഖ മാഗസിനുകളൊക്കെ സ്മാര്‍ട്ട് ഫോണ്‍ വഴി റീഡിംഗ് സേവനം നല്‍കുന്നുണ്ട്. ചില എന്റര്‍ടൈറ്റ്മെന്റ് ആഴ്ചപതിപ്പുകളും സ്റ്റാര്‍ മാഗസിനും സ്മാര്‍ട്ട് ഫോണ്‍ വഴി പരസ്യങ്ങളും നല്‍കുന്നു.