വളരെ കുറച്ച് ഫോണുകള്‍ മാത്രമേ ഈ ശ്രേണിയില്‍ പുറത്തിറക്കുന്നുള്ളു എന്നാണ് കമ്പനി പറയുന്നത്.
മറ്റ് എന്‍ 96 ഫോണുകളുടെ അതേ കെട്ടിലും മട്ടിലുമുള്ള ബ്രൂസ്ലി ഫോണില്‍ അദ്ദേഹത്തിന്റെ ചിത്രവും കൈയ്യൊപ്പും ഉണ്ടായിരിക്കും. ബ്രൂസ്ലിയുടെ അപൂര്‍വ്വ ചിത്രങ്ങളും ഫോണില്‍ ഉണ്ടാകും.
ചൈനീസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടിരിക്കുന്ന ബ്രൂസ്ലി ഫോണ്‍ ഇന്ത്യയിലും ലഭ്യമാണ്. ഇന്ത്യയില്‍ 64,000 രൂപയാണ് വില. ബ്രൂസ്ലി ഫോണ്‍ നോക്കിയയുടെ സൈറ്റില്‍ നിന്നും ഓണ്‍ലൈനായും വാങ്ങാം.
മുംബൈ|
WEBDUNIA|
സാധാരണ നോക്കിയ എന്‍ 96ന് 35,000 രൂപമാത്രം വിലയുള്ളപ്പോള്‍ ഇത്രയും തുക മുടക്കി ബ്രൂസ്ലി ഫോണ്‍ വാങ്ങുന്നത് കടുത്ത ആരാധകര്‍ മാത്രമായിരിക്കും.