ബിഎസ്എന്‍എല്ലില്‍ ടിവി കാണാം

mobile phone
FILEFILE
വടക്കേ ഇന്ത്യയിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ഹാന്‍ഡ് സെറ്റുകളിലൂടെ ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കാം.

സീ ടി വി യുടെ ഉടമസ്ഥരായ എസ്സെല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് ബി എസ് എന്‍ എല്‍ ഈ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ചെക്ക് റിപ്പബ്ലിക്കിലെ യൂ ടേണ്‍ മിഡിയയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.സീ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ “ഐസീ” എന്ന പോര്‍ട്ടല്‍ വഴിയാണ് ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ലഭിക്കുക. വ്യാഴാഴ്ചയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയതത്.

ഈ പദ്ധതി നടപ്പിലാകുന്നതോടെ മൊബൈല്‍ ഫോണുകള്‍ ചലിക്കുന്ന ടെലിവിഷനുകളായി മാറുമെന്ന് ഉദ്ഘാടന ചടങ്ങിന് ശേഷം ‘ഐസീ’ പദ്ധതി തലവന്‍ സത്യബ്രത ദാസ് പറഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ ഈ സേവനങ്ങള്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും ,പ്രാദേശിക ഭാഷയിലുള്ള ടി വി പരിപാടികളും ഇത്തരത്തില്‍ ലഭ്യമാക്കുമെന്നും ബിഎസ്എന്‍എല്‍ പ്രതിനിധികള്‍ അറിയിച്ചു.

ജയ്പൂര്‍: | WEBDUNIA|
ഇപ്പോള്‍ ലഭികുന്ന സേവനങ്ങള്‍ ആദ്യത്തെ ഒരു മാസം സൌജന്യമായിരിക്കുമെങ്കിലും പിന്നീട് ഉപഭോക്താക്കളില്‍ നിന്ന് മാസം 150 രൂപ വീതം ഇതിനായി ഈടാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :