ബഹുഭാഷാ ചിത്രം തിരയല്‍ !

മുംബൈ: | WEBDUNIA|
മനുഷ്യരെല്ലാം ഒരേഭാഷ സംസാരിക്കുന്നതു സ്വപ്നം കാണുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഒരേഭാഷയില്‍ സംസാരിക്കില്ലെങ്കിലും ചിത്രങ്ങള്‍ തിരയുന്നതിന് സ്വന്തം ഭാഷ തന്നെ ഉപയോഗിക്കാവുന്ന കാലം ഇതാ എത്തിയിരിക്കുന്നു.

‘പാന്‍‌ഇമേജസ്’ എന്ന പേരില്‍ ഒരു ബഹുഭാഷാ സെര്‍ച്ച് ടൂള്‍ ആണ് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദിയില്‍ ഈ സേവനം ലഭ്യമാണ്. ഡബ്ല്യു ഡബ്ല്യു ഡബ്ല്യു. പാന്‍‌ഇമേജസ് ഡോട്ട് ഓര്‍ഗ് എന്ന വിലാസത്തിലൂടെ സൈറ്റില്‍ കയറാം.

ഒരു വാക്കിന്‍റെ ഇംഗ്ലീഷ് തര്‍ജ്ജമ അറിയില്ലെങ്കില്‍ അത് ഹിന്ദിയില്‍ തന്നെ സെര്‍ച്ച് ചെയാം. ഹിന്ദി വാക്ക് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതി സെര്‍ച്ച് ചെയ്യുമ്പോള്‍ ഏതെങ്കിലും പ്രമുഖ സെര്‍ച്ച് എഞ്ചിനുകളില്‍ ഇംഗ്ലീഷ് വാക്കില്‍ തിരഞ്ഞാല്‍ ലഭിക്കുന്ന റിസര്‍ട്ടുകളാകും ലഭിക്കുക.

350 ഓണ്‍ലൈന്‍ ഡിക്‍ഷണറികള്‍ പരിശോധിച്ചാണ് ഈ പ്രോഗ്രാം നിര്‍മ്മിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :