ഫേസ്‌ബുക്കില്‍ ഇനി “ഡിസ്‌ലൈക്കും” അടിക്കാം!

Facebook
WEBDUNIA|
PRO
PRO
ഫേസ്‌ബുക്കില്‍ കയറിയാല്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ 'ലൈക്കുന്നത്' യൂസര്‍മാരുടെ ശീലമായി മാറിക്കഴിഞ്ഞു. ഫോട്ടോ, വീഡിയോ, കമന്റ്, ലിങ്ക് എന്നിവയെല്ലാം കാണുമ്പോള്‍ ലൈക്കടിച്ച് ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍ ഫേസ്‌ബുക്കിലൂടെ സഞ്ചരിക്കുമ്പോള്‍ വെറുപ്പ് തോന്നുന്നതോ ഇഷ്ടമല്ലാത്തതോ ആയ കാര്യങ്ങള്‍ കണ്ടാല്‍ അത് പ്രകടിപ്പിക്കാന്‍ മാര്‍ഗങ്ങളില്ലെന്ന് പലരും പരിഭവം പറയാറുണ്ടായിരുന്നു.

എന്നാലിപ്പോള്‍, നിങ്ങളുടെ വെറുപ്പും പ്രകടിപ്പിക്കാന്‍ അവസരം ഒരുങ്ങുന്നു. ‘ലൈക്ക് ബട്ടണ്‍’ പോലെ ഒരു ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ കൂടി അധികം വൈകാതെ ഫേസ്‌ബുക്കില്‍ സ്ഥാനം പിടിക്കും എന്നറിയുന്നു.

“ഏതെങ്കിലും ഒരു സൈറ്റിലെ ‘ലൈക്ക്’ ബട്ടണില്‍ നിങ്ങള്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ ന്യൂസ് ഫീഡില്‍ ഇത് ദൃശ്യമാകും, ഒപ്പം ഇവിടെ നിന്ന് നിങ്ങളുറ്റെ സൈറ്റിലേക്ക് പോവുകയും ചെയ്യാം. നിങ്ങള്‍ ലൈക്കുന്ന പേജോ വെബ്‌സൈറ്റോ നിങ്ങളുടെ പ്രോഫൈലിന്റെ ‘ലൈക്കുകളും ഇന്റരസ്റ്റുകളും’ എന്ന വിഭാഗത്തിലും ദൃശ്യമാകും” - ഫേസ്‌ബുക്ക് പറയുന്നു.

പ്രതിദിനം ഫേസ്‌ബുക്ക് ഉപയോക്‌താക്കള്‍ 2.7 ബില്യണ്‍ ലൈക്കടിക്കുകയും കമന്റടിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ശരാശരി കണക്ക്. ലേഡി ഗാഗാ, ഡിസ്നി, മാചസ്റ്റര്‍ യുണൈറ്റഡ് എന്നിവയാണ് ഏറ്റവും കൂടുതല്‍ യൂസര്‍മാര്‍ ഫേസ്‌ബുക്കില്‍ ലൈക്കിയിരിക്കുന്നത്. ഡിസ്‌ലൈക് ബട്ടണ്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇതിന്റെ ഇരട്ടി ഫലം ചെയ്യും എന്നാണ് ഫേസ്ബുക്ക് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയത്.

‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ അവതരിപ്പിച്ചാല്‍, തുടക്ക ദിവസം തന്നെ രണ്ട് ബില്യണ്‍ ഡിസ്‌ലൈക്കുകള്‍ ഫേസ്‌ബുക്കില്‍ വീഴും എന്ന് കരുതപ്പെടുന്നു. ഇന്റര്‍‌നെറ്റില്‍ വരുന്ന പലതും ഇഷ്ടപ്പെടുന്നതിനേക്കാള്‍ വെറുക്കുന്നവരാണ് കൂടുതലെന്ന് മറ്റൊരു പഠനമുണ്ട്. ഇതനുസരിച്ച് ചില വ്യക്തികളും കമ്പനികളും ഡിസ്‌ലൈക്കുകള്‍ കോടിക്കണക്കിന് വാങ്ങിക്കൂട്ടാം. എന്തായാലും, വെറുപ്പ് പ്രകടിപ്പിക്കാനുള്ള ബട്ടണ് ‘ഡിസ്‌ലൈക്ക്’ എന്ന് പേരിടണോ അതോ ‘ഹേറ്റ്’ എന്ന് പേരിടണോ എന്നാണ് ഇപ്പോള്‍ ഫേസ്‌ബുക്കിന്റെ മുന്നിലുള്ള ചോദ്യം!

വെറുപ്പും വിദ്വേഷവും കൂട്ടാനേ ഫേസ്‌ബുക്കിന്റെ ഈ പുതിയ ആശയം ഉപകരിക്കുകയുള്ളൂ എന്ന് വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. ‘ഡിസ്‌ലൈക്കില്‍’ നിന്ന് കരകയറാന്‍ കമ്പനികളും വ്യക്തികളും സമീപിക്കുമ്പോള്‍ പണം പിടുങ്ങാം എന്ന ചിന്തയാണോ ഫേസ്‌ബുക്കിനെ പുതിയ ബട്ടന്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വരും‌നാളുകളില്‍ കണ്ടറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :