ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക്, ലൈറ്റ് സൈറ്റ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രവര്‍ത്തനം തുടങ്ങി ഏഴുമാസങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. പ്രവര്‍ത്തനം നിര്‍ത്തുന്നത് സംബന്ധിച്ച് ഫേസ്ബുക്കിന്റെ ഒദ്യോഗിക പേജിലൂടെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏഴുമാസത്തെ സഹകരണത്തിന് ഉപയോക്താക്കളോടെല്ലാം നന്ദി അറിയിച്ചുക്കൊണ്ടാണ് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്.
വേഗത കുറഞ്ഞ നെറ്റ് ഉപയോഗിക്കുന്നവരെ സഹായിക്കാന്‍ വേണ്ടിയാണ് ഫേസ്ബുക്ക് ലൈറ്റ് സൈറ്റ് തുടങ്ങിയത്. പരീക്ഷണാടിസ്ഥനത്തില്‍ തുടങ്ങിയ സൈറ്റില്‍ നിന്ന് നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചെന്നും ഫേസ്ബുക്ക് അറിയിച്ചു.
ലൈറ്റ് സൈറ്റ് വേഗത കുറഞ്ഞ നെറ്റ്കണക്‍ഷണുകളിലും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നെങ്കിലും മുഖ്യ സൈറ്റിലെ ചുരുങ്ങിയ സേവനങ്ങള്‍ മാത്രമെ ലഭ്യമായിരുന്നുള്ളൂ. വികസിത, വികസ്വര രാജ്യങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനം ലഭിക്കുന്നുണ്ടെങ്കിലും മിക്ക അവികസിത രാജ്യങ്ങളിലും വേഗത കുറഞ്ഞ കണക്‍ഷണുകളാണ് ഉപയോഗിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്ക് പുതിയ സൈറ്റ് തുടങ്ങിയത്.
ഫേസ്ബുക്ക് ലൈറ്റ് ഉപയോഗത്തില്‍ പരിമിതികളും ഏറെയായിരുന്നു. ടെക്സ്റ്റ്, ഫോട്ടോസ്, വീഡിയോ എന്നിവ പോസ്റ്റ് ചെയ്യാനും മറ്റുള്ളവരുടെ പ്രൊഫൈലുകള്‍ തിരഞ്ഞു പിടിക്കാനുമൊക്ക നിയന്ത്രണങ്ങളുണ്ടായിരുന്നു. ഫേസ്ബുക്ക് ലൈറ്റില്‍ ആപ്ലിക്കേഷനുകളോ സ്പെഷ്യല്‍ ബൊക്സുകളോ ഉണ്ടായിരുന്നില്ല.