പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം, സ്നോ ലിപാഡുമായി രംഗത്ത്. പുതിയ സെറ്റിന്‍റെ ചിത്രങ്ങള്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാക് ഒ എസ് എക്സ് 10.5ന്‍റെ വിജയത്തെ തുടര്‍ന്നാണ് 10.6 ഇറക്കുന്നത്. 2008 ല്‍ വോള്‍ഡ് വൈഡ് ഡെവലപേര്‍സ് കോണ്‍ഫറണ്‍സില്‍ വച്ചാണ് സ്നോ ലിപാഡ് ആദ്യമായി പ്രഖ്യാപിച്ചത്.
ഡിലീറ്റ് ചെയ്ത ഫയലുകള്‍ റീസ്റ്റോര്‍ ചെയ്യാനുള്ള നൂതനസംവിധാനങ്ങളോടെയാണ് പുതിയ സെറ്റ് പുറത്തിറക്കുന്നതെന്ന് ആപ്പിള്‍ അറിയിച്ചു. ഫയല്‍ സജ്ജീകരണത്തിന്‍റെയും ഫയലുകളുടെയും നാവിഗേഷന്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ സെറ്റ്.
ഇതിനു പുറമെ വീഡിയോ, ഓഡിയോ എന്നിവയുടെ പ്രവര്‍ത്തനത്തിനായി ക്വിക്ക് ടൈ എക്സ്, ക്വിക്ക് ലുക്ക് ഐക്കണ്‍ എന്നീ സേവനങ്ങളും പുതിയ ലിപാഡില്‍ ലഭ്യമായിരിക്കും.