നോക്കിയയുടെ എന്‍ 81 വിപണിയില്‍

ഹെത്സിങ്കി: | WEBDUNIA| Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2007 (13:02 IST)

മൊബൈല്‍ രംഗത്തെ ഒന്നാം സ്ഥാനക്കാരായ നോക്കിയ അവരുടെ ഏറ്റവും പുതിയ മോഡലായ എന്‍ 81,എന്‍ 81 8 ജി ബി എന്നിവ വിപണിയില്‍ എത്തിച്ചു. മള്‍ട്ടിമീഡിയാ സംവിധാനത്തോടു കൂടി വിപണിയില്‍ എത്തുന്ന ഈ പുതിയ മോഡലിനു നല്ല പ്രചാരം ലഭിക്കുമെന്നതാണ് ഫിന്‍ലാന്‍ഡ് കമ്പനിയുടെ പ്രതീക്ഷ.

എന്‍ 81 നു 360 യൂറോയും എന്‍ 81 8 ജി ബിയ്‌ക്ക് 430 യൂറോയുമാണ് നോക്കിയ വിലയിട്ടിരിക്കുന്നത്. ഇതിനു പുറമേ 2007 ല്‍ തന്നെ എന്‍-ഗേജ് ഗെയിം സെവനങ്ങള്‍ക്കും നോക്കിയയ്‌ക്ക് പദ്ധതിയുണ്ട്. ഉപകരണം വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ എന്നിവിടങ്ങളിലാണ് ആദ്യമെത്തുക. ലിനക്‍സ് സോഫ്റ്റ് വേറിലാണ് പ്രവര്‍ത്തനങ്ങള്‍.

ഫോണിന്‍റേ സവിശേഷതകള്‍ക്കപ്പുറം നില്‍ക്കുന്ന ആപ്പിളിന്‍റെ ഐപ്പോഡ് ടച്ച് ഇന്‍റര്‍നെറ്റ് ഉപകരണം അടുത്ത കാലത്ത് വിപണിയില്‍ എത്തിയിരുന്നു. 299 ഡോളറായിരുന്നു ഇതിന്‍റെ വില. ഇതിനു ബദല്‍ എന്നവണ്ണമാണ് നോക്കിയ എന്‍ 810 അവതരിപ്പിച്ചത്.

നോക്കിയ എന്‍ 810 എന്ന പേരില്‍ ഗൂഗിള്‍, സ്കൈപ്, ഫേസ്ബുക്ക്, ഫ്ലിക്കര്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന ഈ പുതിയ ഉപകരണം സംഗീത പ്രേമികളെയും തൃപ്തിപ്പെടുത്തും. സെല്ലൂലാര്‍ നെറ്റ്വര്‍ക്കുകള്‍ക്ക് പകരമായി സെല്‍ ഫോണില്‍ ഉപയോഗിക്കുന്നതു പോലെ തന്നെ വി ഫി ഹോട് സ്പോട്ടോ ബ്ലൂ ടൂത്തോ കണക്ട് ചെയ്യാം. ലോകത്തെ പ്രമുഖ മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളില്‍ പെടുന്ന നോക്കിയ ഒരു വര്‍ഷം 100 മില്യണ്‍ ഫോണുകള്‍ ഇറക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :