ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായ നോക്കിയ, സെല്‍ഫോണിന്‍റെ മൂന്ന് പുതിയ മോഡലുകള്‍ കൂടി വ്യാഴാഴ്ച പുറത്തിറക്കി.
ജനപ്രീതി നേടിയ നോക്കിയ 6,300ന്‍റെ പിന്‍ഗാമി നോക്കിയ 6700 ക്ലാസിക്ക് ആണ് ഇതില്‍ ഒന്ന്. നോക്കിയയുടെ ഏറ്റവും കൂടുതല്‍ വില്‍പന നടന്ന മോഡലുകളിലൊന്നായിരുന്നു 6300. 235 യൂറോ ആണ് പുതിയ മോഡലിന്‍റെ പ്രാരംഭ വില. 5-മെഗാപിക്സ് കാമറയും ജിപിഎസ് നേവിഗേഷനും ഇതിന്‍റെ സവിശേഷതയാണ്.
6700 ക്ലാസിക് മോഡലിനായിരിക്കും 2009ല്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുകയെന്ന് നോക്കിയ സീനിയര്‍ വൈസ് പ്രസിഡന്‍റ് സോറെന്‍ പിയേറ്റ്സണ്‍ ഒരു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. 6303, 2700 മോഡലുകളാണ് ഇതിന്‍റെ കൂടെ കമ്പനി പുറത്തിറക്കിയിട്ടുള്ളത്. യഥാക്രമം 135 യൂറൊയും 65 യൂറൊയുമായിരിക്കും ഇവയുടെ തുടക്കത്തിലെ വില.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മൊബൈല്‍ ഫോണ്‍ വിപണി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പുതിയ മോഡലുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.