ഇന്‍റര്‍ നെറ്റ് കോളിംഗ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ സ്കൈപിയും സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയയും ഒന്നിക്കുന്നു. കരാര്‍ പ്രകാരം നോകിയയുടെ പുതിയ മൊബൈലുകള്‍ സ്കൈപി കോളിംഗ് സോഫ്റ്റ്വെയറുകളോടെയായിരിക്കും നിര്‍മ്മിക്കുക. ഈ വര്‍ഷം മൂന്നാം പാദത്തോടു കൂടി ഇത് നിലവില്‍ വരുമെന്ന് നോകിയ അധികൃതര്‍ അറിയിച്ചു.
സ്കൈപി കോളിംഗ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് നിശ്ചിത ലൈനുകള്‍ വഴി സൌജന്യ ഫോണ്‍വിളി നടത്താനാകും. ചില ടെലികോം കമ്പനികളുമായുള്ള കരാര്‍ പ്രകാരമണ് സ്കൈപി ഇത്തരം സേവനം നല്‍കുന്നത്. നോകിയയുമായി കരാറിന് വന്‍ വിലയാണ് തങ്ങള്‍ നല്‍കുന്നതെന്ന് സ്കൈപി ചീഫ് എക്സിക്യൂട്ടീവ് ജോസ് സില്‍വര്‍മെന്‍ പറഞ്ഞു. ബാര്‍സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പങ്കെടുത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ സീരീസില്‍ എന്‍-97 മുതലുള്ള എല്ലാ സെറ്റുകളിലും ഇനി മുതല്‍ സ്കൈപി സോഫ്റ്റ്വെയര്‍ ലഭ്യമാകും. നോകിയയുടെ ഇത്തരമൊരു നീക്കം മൊബൈല്‍ ഫോണ്‍ വിപ്ലവത്തില്‍ ഒരു നാഴികക്കല്ലാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.