സ്പോട്സ് കാര്‍ നിര്‍മ്മാണ കമ്പനിയായ സ്പൈകര്‍ മൊബൈല്‍ സെല്‍ഫോണ്‍ വിപണിയില്‍ കൂടുതല്‍ നിക്ഷേപമിറക്കുന്നു. ഇതിന്‍റെ ഭാഗമായി ഈ വര്‍ഷം പുതുതായി നാല് മൊബൈല്‍ ഫോണുകളാണ് പുറത്തിറക്കുന്നത്.
ഡച്ച് കമ്പനിയായ സ്പൈകര്‍ നേരത്തെ മൂന്ന് മോഡലുകള്‍ പുറത്തിറക്കിയിരുന്നു. ത്രീ മെഗാപിക്സല്‍ ക്യാമറ, എ2ഡിപി സംവിധാനമുള്ള ബ്ലൂടുത്ത്, വീഡിയോ കോളിംഗിനുള്ള ഫ്രന്‍റ് ക്യാമറ, മെമ്മറി വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനം എല്ലാം പുതിയ സെറ്റുകളില്‍ ഉണ്ടാകുമെന്ന് സ്പൈകര്‍ മൊബൈല്‍ വിഭാഗം മേധാവി അറിയിച്ചു.
ടച്ച് സ്ക്രീന്‍ സേവനമുള്ള ഇജി200 മോഡലില്‍ ട്രൈ ബാന്‍ഡ് ജി എസ് എം കണക്‍ഷന്‍ സജ്ജീകരിക്കാനും സാധിക്കും. ഇതിനു പുറമെ മറ്റൊരു മോഡല്‍ സെറ്റില്‍ രണ്ട് സിം കാര്‍ഡ് ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ മൊബൈല്‍ വിതരണം, വില എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.