ചേരിപ്രദേശങ്ങളിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് വിവിധ മേഖലയില്‍ തൊഴില്‍ കണ്ടെത്താനുള്ള പരിശീലന പദ്ധതി ഏഷ്യയിലെ ഏറ്റവും വലിയ ഐ ടി പരിശീലന സ്ഥാപനങ്ങളിലൊന്നായ എന്‍ ഐ ഐ ടി അവതരിപ്പിച്ചു. അഭസ് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് എന്‍ഐഐഐടി കമ്മ്യൂണിറ്റി ലേണിങ്ങ് സെന്‍റര്‍ (സി എല്‍ സി) എന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഐ ടി മേഖലയ്ക്ക് പുറമേ മറ്റു തൊഴില്‍ മേഖലകളിലും യുവാക്കള്‍ക്ക് അവസരം ലഭിക്കുന്ന പരിശീലന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് എന്‍ എന്‍ ഐ ടി അധികൃതര്‍ അറിയിച്ചു. ഇംഗ്ലീഷിലുള്ള ആശയ വിനിമയം, കമ്പ്യൂട്ടര്‍ ഉപയോഗം, വിവിധ വ്യവസായങ്ങളെക്ക് വേണ്ടുന്ന പ്രത്യേക ശേഷി എന്നിവയിലാണ് പ്രധാനമായും പരിശീലനം നല്‍കുക.
വലിയ വളര്‍ച്ചാ സാധ്യതയുള്ള മേഖല എന്ന നിലയില്‍ ചില്ലറ വില്‍പ്പന മേഖലയില്‍ തൊഴില്‍ ലഭിക്കാന്‍ അനുയോജ്യമായ പരിശീലനവും ഇവര്‍ക്ക് നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വിവിധ സഥാപനങ്ങളുമായി എന്‍ ഐ ഐ ടി ധാരണയിലെത്തി.
മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ട് നില്‍ക്കുന്ന പരിശീലനമാണ് സി എല്‍ സിയിലൂടെ നല്‍കുക. നഗര അര്‍ദ്ധ ഗ്രാമീണ പ്രദേശങ്ങളിലെ ചേരിനിവാസികളെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്താം ക്ലാസൊ പ്ലസ് ടൂവൊ പാസയവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനകം ഇത്തരം 20 സി എല്‍ സികള്‍ തുടങ്ങുമെന്ന് എന്‍ ഐ ഐ ടി അധികൃതര്‍ അറിയിച്ചു.