തരംഗമാകാന്‍ ഇ-ടെലിവിഷന്‍

PROPRO
ഐടിയുടെ രാജകീയ വരവോടെ വിഡ്‌ഢിപ്പെട്ടിയുടെ മുന്നില്‍ നിന്നും പ്രേക്ഷകര്‍ കമ്പ്യൂട്ടറിന്‍റെ മുന്നിലേക്ക്‌ മാറുന്നു എന്ന്‌ ധരിച്ചവര്‍ക്ക്‌ തെറ്റുപറ്റുന്നു. പകരം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കമ്പ്യൂട്ടറുകള്‍ ടെലിവിഷനിലേക്ക്‌ സംക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍.

വെബ്‌ ബ്രൗസിങ്ങ്‌ സാധ്യമായ ടെലിവിഷന്‍ സെറ്റുകള്‍ പടിഞ്ഞാറന്‍ ഉപഭോക്താക്കളില്‍ തരംഗമാകുമെന്നാണ്‌ ചൂണ്ടികാണിക്കപ്പെടുന്നത്‌. ‘സിനിമാറ്റിക്‌ വെബ്‌’ എന്ന സങ്കല്‌പമാണ്‌ ഇതോടെ യാഥാര്‍ത്ഥ്യമാകുക.

റിമോട്ട്‌ കണ്‍ട്രോളുകള്‍ ഉപയോഗിച്ച്‌ ‘സര്‍ഫ്‌’ ചെയ്യാവുന്ന ഇ-ടെലിവിഷനുകള്‍ അടുത്ത ജനുവരിയോടെ യൂറോപ്യന്‍ വിപണിയില്‍ എത്തുമെന്നറിയുന്നു.

ടെലിവിഷനില്‍ പരസ്യപ്പെടുത്തുന്ന ഉത്‌പന്നം ഇഷ്ടപ്പെടുകയാണെങ്കില്‍ അവ ഒരു ക്ലിക്കിലൂടെ സ്വന്തമാക്കാന്‍ കഴിയും എന്നതായിരിക്കും ഈ സേവനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

വാഷിങ്ങ്‌ടണ്‍| WEBDUNIA|
ഇന്‍റര്‍നെറ്റ്‌ ടെലിവിഷന്‍ രംഗത്ത്‌ ഇത്തരം മുന്നേറ്റം നടത്താന്‍ യാഹുവും ഇന്‍റലും സാങ്കേതിക സഹകരണത്തിന്‌ തയ്യാറെടുക്കുകയാണ്. തോഷിബ അടക്കമുള്ള ഐ ടി ഉത്‌പന്ന നിര്‍മ്മാതാക്കള്‍ ഇത്തരം ഗവേഷണങ്ങള്‍ക്ക്‌ പിന്തുണ നല്‌കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :