രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്ന സാംസങിന്‍റെ ഏറ്റവും പുതിയ മോഡല്‍ സി5212 പുറത്തിറക്കി. തെരഞ്ഞെടുത്ത രാജ്യങ്ങളിലെ വിപണികളില്‍ മാത്രമാണ് പുതിയ സെറ്റ് ലഭ്യമാകുക.
പുതിയ സെറ്റ് ആദ്യം ലഭിക്കുക റഷ്യയിലായിരിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. 176X220, 262 കെ ഡിസ്പ്ലേയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സെറ്റില്‍ 1.3 മെഗാപിക്സല്‍ ക്യാമറയുണ്ട്. യു എസ് ബി സപ്പോര്‍ട്ട്, ബ്ലൂടൂത്ത്, മ്യൂസിക് പ്ലേയര്‍, എഫ് എം റേഡിയോ എന്നീ എല്ലാ സേവനങ്ങളും ഈ സെറ്റിലും ലഭ്യമായിരിക്കും.
64 എം ബി മെമ്മറിയുള്ള സെറ്റില്‍ എട്ട് ജി ബി ശേഖരണ ശേഷിയുള്ള മൈക്രോ എസ് ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. ഡ്യുവല്‍ സിം സംവിധാനമുള്ള പുതിയ സെറ്റിന് 194 അമേരിക്കന്‍ ഡോളര്‍( 10,000 രൂപ) വില വരുമെന്നാണ് കരുതുന്നത്. അതേസമയം പുതിയ സെറ്റ് എന്ന് വിപണിയില്‍ എത്തുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.