ഡൊമെയിന്‍ റെജിസ്ട്രേഷനില്‍ നേരിയ വര്‍ധന

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (16:45 IST)
ആഗോള നെറ്റ് ലോകത്ത് ഡൊമെയിന്‍ നെയിം റെജിസ്ട്രേഷനില്‍ ഒമ്പത് ശതമാനത്തിന്‍റെ വളര്‍ച്ച. വെരിസൈന്‍ എന്ന ഗ്രൂപ്പാണ് ഡൊമെയിന്‍ നെയിം റെജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം ടോപ് ലെവല്‍ ഡൊമെയില്‍ റെജിസ്ട്രേഷനില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വര്‍ധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഈ വര്‍ഷം മൊത്തം 184 ദശലക്ഷം ഡൊമെയിനുകള്‍ പുതുതായി തുടങ്ങിയിട്ടുണ്ട്.

മൊത്തം റെജിസ്ട്രേഷനില്‍ ഡൊട്ട് കോമാണ് മുന്നിട്ടുനില്‍ക്കുന്നത്. തൊട്ടുപിറകെ ഡോട്ട് സിന്‍(ചൈന), ഡോട്ട് ഡി ഇ(ജര്‍മ്മനി), ഡോട്ട് നെറ്റ് എന്നിവയും മുന്നിട്ടുനില്‍ക്കുന്നു. രണ്ടാം പാദത്തില്‍ മൊത്തം ഒമ്പത് ദശലക്ഷം ഡൊമെയിനുകളാണ് പുതുതായി തുടങ്ങിയത്. ഇത് ഒന്നാം പാദത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ 14 ശതമാനത്തിന്‍റെ ഇടിവാണ് കാണിക്കുന്നത്.

ആകെ ഡൊമെയിന്‍ റെജിസ്ട്രേഷനില്‍ ഡോട്ട് കോം, ഡൊട്ട് നെറ്റ് എന്നിവ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും രാജ്യങ്ങളുടെ പേരിലുള്ള ടി എല്‍ ഡി‌എസും മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നെറ്റ് കണക്‍ഷണുകള്‍ ഉള്ള ചൈനയില്‍ ഡോട്ട് സിഎന്‍ പതിനാല് ശതമാനം ഉയര്‍ന്ന് 74.4 ദശലക്ഷത്തി. ലോകത്ത് ആകെ 240 സി സി ടി എല്‍ ഡി‌എസ് ഉണ്ടെന്നാണ് കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :