തിരുവനന്തപുരം: |
WEBDUNIA|
Last Modified വെള്ളി, 30 നവംബര്‍ 2007 (18:19 IST)
കേരളത്തിലെ ഐടി അടിസ്ഥാന സൗകര്യകേന്ദ്രമായ ടെക്നോപാര്‍ക്കിന് ഒരു പൊന്‍തൂവല്‍ കൂടി. ഇംഗ്ലണ്ടിലെ സോഫ്റ്റ്‌വെയര്‍ വികസന കമ്പനിയായ 'ഡിജിറ്റെല്ലാ' ടെക്നോപാര്‍ക്ക് തേജസ്വിനിയിലെ പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പ്രശസ്ത ഇംഗ്ലീഷ് ഐ ടി സംരംഭകനായ ജെബ് ബക്ലറുടെ നേതൃത്വത്തില്‍ വികസനത്തിന്‍റെ പാതയിലാണ് 'ഡിജിറ്റെല്ലാ'.
5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള തേജസ്വിനിയിലെ ഓഫീസിന് പുറമേ ഭാവിവികസന പരിപാടികള്‍ക്കായി അഞ്ചര ഏക്കര്‍ സ്ഥലം കൂടി ടെക്നോപാര്‍ക്കിനോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎസ്‌ഒ 9001:2001 അംഗീകാരം ലഭിച്ചിട്ടുള്ള കമ്പനിയാണ് ‘ഡിജിറ്റെല്ലാ’.
റോള്‍സ് റോയ്സ്, ബ്രിട്ടീഷ് എയര്‍വേസ്, ബ്രിട്ടീഷ് ടെലികോം, ബ്രിട്ടീഷ് അമേരിക്കന്‍ റ്റുബാക്കോ, ലോറിയല്‍, റിലെ കണ്‍സള്‍ട്ടന്‍സ് തുടങ്ങിയ ലോകപ്രശസ്ത സ്ഥാപനങ്ങളുടെ സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളാണ് ഡിജിറ്റെല്ലാ.
ടെക്നോപാര്‍ക്ക് ജനറല്‍ മാനേജര്‍ രാജേന്ദ്രന്‍ ഔദ്യോഗികമായി ഡിജിറ്റെല്ലായുടെ തേജസ്വിനിയിലെ ഓഫീസിന്‍റെഉദ്ഘാടനം നിര്‍വഹിച്ചു.