ടെര്‍മിനേറ്റര്‍ ഗെയിം വരുന്നു

ലോസ്‌ ആഞ്ചലസ്‌: | WEBDUNIA| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2007 (16:57 IST)
പുതിയ ടെര്‍മിനേറ്റര്‍ ചിത്രം 'ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍: ദ ഫ്യൂച്ചര്‍ ബിഗിന്‍സ്‌' റിലീസ്‌ ചെയ്യുന്നതിനു മുന്നോടിയായി ടെര്‍മിനേറ്റര്‍ വീഡിയോ ഗെയിം വിപണിയില്‍ എത്തുന്നു. ടെര്‍മിനേറ്റര്‍ ചിത്രത്തിന്‍റെ ഫ്രാഞ്ചൈസി അവകാശമുള്ള ഹാല്‍സിയോണ്‍ തന്നെയാ ഗെയിമും വിപണിയില്‍ എത്തിക്കുന്നത്‌.

കമ്പ്യൂട്ടര്‍, മൊബൈല്‍ തുടങ്ങി എല്ല ഫോര്‍മാറ്റുകളിലും എത്തുന്ന പുതിയ ടെര്‍മിനേറ്റര്‍ ചിത്രം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടംപിടിക്കുന്ന അവസരത്തില്‍ തന്നെ വിപണി കീഴടക്കും എന്നാണ്‌ പ്രതീക്ഷ. 2009ലെ വേനല്‍ക്കാലത്ത്‌ ചിത്രം റിലീസ്‌ ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. ക്രിസ്റ്റ്യന്‍ ബാലെ സ്വാതന്ത്ര്യസമര സേനാനി ജോണ്‍ കോണോര്‍ ആയി അഭിനയിക്കുന്ന ചിത്രം ഏറേ പ്രതീക്ഷയോടെയാണ്‌ ലോകം കാത്തിരിക്കുന്നത്‌.

ടെര്‍മിനേറ്റര്‍ ഗെയിമിന്‍റെ വിതരണാവകാശം പുറത്തു നല്‍കാതെ ഹാത്സിയോണ്‍ ഗെയിംസ്‌ തന്നെ കൈകാര്യം ചെയ്യട്ടെ എന്ന തീരുമാനത്തിലാണ്‌ ഹാല്‍സിയോണെന്ന്‌ ഹാല്‍സിയോണ്‍ ഗെയിംസിന്രെ ആക്ടിംഗ്‌ സിഇഒ പീറ്റര്‍ ലെവിന്‍ പറഞ്ഞു. ചിത്ര നിര്‍മ്മാതാക്കളായ ആന്‍ഡ്രൂ വാജ്നാ, മരിയോ കസ്സാര്‍ എന്നിവരില്‍ നിന്ന്‌ ടെര്‍മിനേറ്റര്‍ ചിത്രത്തിന്രെ ഫ്രാഞ്ചൈസി അവകാശം ഹാല്‍സിയോണ്‍ മെയിലാണ്‌ ഏറ്റെടുത്തത്‌.

കഴിഞ്ഞ ഏതാനും മാസങ്ങളായി ടെര്‍മിനേറ്റര്‍ ഗെയിം നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌. ചിത്രത്തിന്രെ നിഴല്‍ മാത്രമാക്കി ടെര്‍മിനേറ്റര്‍ ഗെയിമിനെ മാറ്റാന്‍ താല്‍പ്പര്യമില്ല എന്നാണ്‌ ഹാല്‍സിയോണ്‍ ഗെയിംസ്‌ പറയുന്നത്‌. രണ്ടിനും തുല്യ പ്രാധാന്യം നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :