ലണ്ടന്‍|
WEBDUNIA|
Last Modified ബുധന്‍, 29 ജൂലൈ 2009 (17:40 IST)
ഗൂഗിള്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ടി-മൊബൈല്‍ ജി രണ്ട് നാളെ വില്‍പ്പനയ്ക്കെത്തും. തായ്‌വാന്‍ കമ്പനിയായ എച്ച് ടി കോര്‍പറേഷനാണ് ജി രണ്ട് ഹാന്‍ഡ്സെറ്റ് വിപണിയിലെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ബ്രിട്ടനിലാണ് വില്‍പ്പന തുടങ്ങുക. ‘എച്ച് ടി സി ഹീറോ’ എന്ന പേരില്‍ ഈ സെറ്റ് നേരത്തെ ഓറഞ്ച് യു കെ പുറത്തിറക്കിയിരുന്നു. എന്നാല്‍, അതില്‍ നിന്നെല്ലാം നിരവധി മാറ്റങ്ങളുമായാണ് പുതിയ ടി-മൊബൈല്‍ ജി രണ്ട് പുറത്തിറങ്ങുന്നത്.
പുതിയ സെറ്റിന്‍റെ വില്‍പ്പന നാളെ മുതല്‍ ഓണ്‍ലൈനിലും തുടങ്ങും. അതേസമയം, മൊബൈല്‍ സ്റ്റോറുകളില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമേ ലഭിക്കൂവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എച്ച് ടി സി ഹീറൊയുടെ പുതിയ പതിപ്പായാണ് ടി-മൊബൈല്‍ ജി രണ്ട് പുറത്തിറക്കിയിരിക്കുന്നത്.
2007ലാണ് എച്ച് ടി സി ആദ്യമായി ഗൂഗിളുമായി യോജിച്ച് ചേര്‍ന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കാന്‍ തുടങ്ങിയത്. എച്ച് ടി സിയുടെ ടി-മൊബൈല്‍ ജി ഒന്ന് സ്മാര്‍ട്ട് ഫോണ്‍ ആദ്യമായി പുറത്തിറക്കിയത് 2008 സെപ്തംബറിലാണ്. ഇതായിരുന്നു എച്ച് സി യുടെ ആദ്യ ആന്‍ഡ്രോയിഡ് സെറ്റ്.