ടാബ്‌ലറ്റുമായി സോണിയും

WEBDUNIA|
PRO
PRO
ആപ്പിള്‍ ഐപാഡ്‌ അടക്കിവാഴുന്ന ടാബ്‌ലറ്റ്‌ വിപണിയില്‍ മേധാവിത്വം നേടാന്‍ സോണിയും രംഗത്ത്. സോണി ആദ്യമായി ടാബ്‌ലറ്റ്‌ കമ്പ്യൂട്ടര്‍ അവതരിപ്പിച്ചു. ടോക്യോയില്‍ നടന്ന ചടങ്ങില്‍ എസ്‌1, എസ്‌2 എന്നിങ്ങനെ രണ്ട്‌ മോഡല്‍ ടാബ്‌ലറ്റുകളാണ്‌ സോണി അവതരിപ്പിച്ചത്‌.

വൈ-ഫൈ പതിപ്പാണ്‌ എസ്‌1. ത്രീജി/ഫോര്‍ജി പതിപ്പാണ്‌ എസ്‌2. 9.4 ഇഞ്ച്‌ ഡിസ്‌പ്‌ളേയാണ്‌ എസ്‌1ല്‍ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ 5.5 ഇഞ്ചിന്റെ രണ്ട്‌ ഡിസ്‌പ്‌ളേകളാണ്‌ എസ്‌2വിലുള്ളത്.

ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡ്‌ 3.0 ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലാണ്‌ സോണി ടാബ്‌ലറ്റ്‌ റണ്‍ ചെയ്യുന്നത്‌. പ്‌ളേസ്‌റ്റേഷന്‍ ഗെയിമുകള്‍ ഉപയോഗിക്കുന്ന ആദ്യത്തെ ടാബ്‌ലറ്റുകളായിരിക്കും സോണിയുടേത്‌.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്‌ ആദ്യമായി ഐപാഡ്‌ പുറത്തിറക്കിയത്‌. ഇതിന്‌ശേഷം ടാബ്‌ലറ്റ്‌ വിപണി സജീവമായിരിക്കുകയാണ്. സാംസംഗ് ഗ്യാലക്‌സി, ബ്‌ളാക്ക്‌ബറി പ്‌ളേബുക്ക്‌, എച്ച്‌പി, അസ്യൂസ്‌, ഡെല്‍ തുടങ്ങിയ കമ്പനികളെല്ലാം ടാബ്‌ലറ്റുകള്‍ പുറത്തിറക്കി. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടി ഐപാഡിന്‌ പിന്നില്‍ രണ്ടാം സ്ഥാനം നേടാനാകുമെന്നാണ്‌ സോണി പ്രതീക്ഷിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :