ചൈനയില്‍ 7000 വെബ്സൈറ്റുകള്‍ അടച്ചുപൂട്ടി

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റില്‍ വീണ്ടും പിടിമുറുക്കുന്നു. സൈബര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ ഏഴായിരത്തോളം വെബ്സൈറ്റുകള്‍ ചൈന അടച്ചുപൂട്ടി.

രഹസ്യവിവരങ്ങള്‍ ചോര്‍ത്തല്‍, ഫോണ്‍ ചോര്‍ത്തല്‍ സംവിധാനം, ആയുധക്കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

2009-ലാണ് ചൈന ഓണ്‍ലൈന്‍ സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തിയത്. ഇന്റര്‍നെറ്റിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 53 ക്രിമിനല്‍ സംഘങ്ങളെ തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. 905 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 12 കോടി ഓണ്‍ലൈന്‍ പോസ്റ്റുകളാണ് ഇതുവരെ നീക്കം ചെയ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :