ഗോവ ബ്രോഡ്ബാന്‍ഡ് തുടങ്ങി

പനാജി| WEBDUNIA| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (17:51 IST)
വികസനത്തിനു വേണ്ടി പൊതുമേഖലക്കും സ്വകാര്യമേഖലക്കും എങ്ങനെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനാവും എന്നതിനു ഉദാഹരണമാവുകയാണ് ഗോവ. സര്‍ക്കാരും സ്വകാര്യമേഖലയും സംയുക്തമായി രൂപം നല്‍കിയ ഗോവാ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് നിലവില്‍ വന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഗോവ ബ്രോഡ്ബാന്‍ഡ് ഉദ്ഘാടനം ചെയ്തത്. ആദ്യം ഗോവ നെറ്റ് എന്നായിരുന്നു പേരിട്ടിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. സംസ്ഥാനത്തിന് ഐടി രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗോവ ബ്രോഡ്ബാന്‍ഡ് സഹായകമാവും എന്നാണ് കരുതുന്നത്.

നിരവധി വ്യത്യസ്തമായ പദ്ധതികളുമായാണ് ഗോവ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കു മുന്നിലെത്തുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളേയും ഇതു വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് പൊതു ജനങ്ങള്‍ സര്‍ക്കാരുമായി കൂടുതല്‍ അടുക്കാന്‍ സഹായകമാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :