ഗൂഗ്‌ളിനെ മറികടക്കാന്‍ വിക്കി

PROPRO
സേര്‍ച്ച്‌ എന്‍ജിന്‍ ഭീമന്‍ എന്ന വിശേഷണം ഗൂഗ്‌ളിന്‌ അനതിവിദൂര ഭാവിയില്‍ നഷ്ടപ്പെടുമെന്ന്‌ വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മിവാല്‍സ്‌ അവകാശപ്പെട്ടു.

ലോകത്ത്‌ എറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സേര്‍ച്ച്‌ എന്‍ജിന്‍ എന്ന സ്ഥാനം ഗൂഗ്‌ളില്‍ നിന്നും വിക്കി പീഡിയയുടെ സേര്‍ച്ച്‌ വിഭാഗമായ വിക്കി സേര്‍ച്ചിന്‌ ലഭിക്കുമെന്നാണ്‌ വാല്‍സ്‌ ചൂണ്ടികാട്ടുന്നത്‌.

സേര്‍ച്ച് രംഗത്തെ അതികായന്മാരായ ഗൂഗ്ളും യാഹുവും മൈക്രോസോഫ്‌‌ടും നെറ്റ്‌ ഉപഭോക്താളുടെ ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഉയരുന്നില്ലെന്ന്‌ അദ്ദേഹം ചൂണ്ടികാട്ടുന്നു. അമേരിക്കകാര്‍ സേര്‍ച്ചിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്‌ ഈ വമ്പന്മാരെയാണ്‌.

സിംഗപ്പൂര്‍| WEBDUNIA| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2008 (17:46 IST)
വിക്കിസേര്‍ച്ച്‌ ഇപ്പോള്‍ അമേരിക്കക്കാരിലാണ്‌ കൂടുതല്‍ ശ്രദ്ധവയ്‌ക്കുന്നത്‌. സേര്‍ച്ചുകള്‍ കൂടുതല്‍ അര്‍ത്ഥമുള്ളതാക്കുന്ന സാങ്കേതിക വിദ്യകളാണ്‌ വിക്കി സേര്‍ച്ച്‌ അവതരിപ്പിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :