ലോക സാറ്റ്‌ലൈറ്റ് ഭൂപടം നല്‍കുന്ന ഗൂഗിള്‍ എര്‍ത്ത് സംവിധാനം സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഭൂപടത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തന്ത്രപ്രധാന സ്ഥലങ്ങളും വിവരങ്ങളും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ഭൂപടമാണ് ഗൂഗിള്‍ എര്‍ത്ത് നല്‍കുന്നത്. ഇതിനാല്‍ തന്നെ തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്തേക്കുമെന്നാണ് കരുതുന്നത്.
കഴിയുമെങ്കില്‍, എത്രയും പെട്ടെന്ന് തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രത്തിനും ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ക്കും ശുപാശ നല്‍കുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നസീം ഖാന്‍ വ്യക്തമാക്കി.
മുംബൈ ആക്രമണത്തിനും രാജ്യത്തെ മറ്റു പല ആക്രമണങ്ങള്‍ക്കും തീവ്രവാദികള്‍ ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായം തേടിയതായാണ് കരുതുന്നത്. ഇന്ത്യയിലെ സുരക്ഷാ പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും ഗൂഗിള്‍ എര്‍ത്ത് വഴി മനസ്സിലാക്കാനാകും.